ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ നിന്ന് വീണ്ടും നൂല്‍ കയറ്റി അയച്ചുതുടങ്ങി

spinning mill

വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ നിന്ന് വീണ്ടും നൂല്‍ അയച്ചുതുടങ്ങി. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയിരിക്കുകയായിരുന്നു. മധുരയിലേക്കാണ് 60 കിലോ വീതമുള്ള 150 ബാഗ് നൂല്‍ കൊണ്ടുപോയത്. 7.4 ലക്ഷം രൂപയുടെ നൂലാണിത്.

2018 നവംബര്‍ മുതല്‍ സ്ഥാപനത്തിന്റെ നൂല്‍ വിദേശത്തേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. തായ്‌ലന്‍ഡ്, ചൈന, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് നൂല്‍ കൊണ്ടുപോകുന്നത്. അടച്ചുപൂട്ടാന്‍ നടപടിയായിരുന്ന മില്‍ സര്‍ക്കാരിന് കീഴില്‍ അതിഗംഭീര തിരിച്ചുവരവാണ് നടത്തിയതെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.

നവീകരണത്തിനു ശേഷം ഉത്പാദന മികവിലേക്കെത്തിയ സ്ഥാപനത്തില്‍ 680 റോട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് ദിവസം 3 ടണ്ണോളം ഉത്പാദനം നടത്തുന്നുണ്ട്. ഇതര സ്പിന്നിംഗ് മില്ലുകളിലെ കോട്ടണ്‍ അവശിഷ്ടങ്ങളില്‍ നിന്നാണ് ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ നൂല്‍ നിര്‍മിക്കുന്നത്.

Story Highlights: trivandrum spinning yarnനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More