മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. അൻപതോളം ആളുകൾക്ക് പരുക്കുണ്ട്. ഇന്നലെ രാത്രി മധ്യപ്രദേശിലെ ഗുണയിലാണ് സംഭവം. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.  മഹാരാഷ്ട്രയില്‍ നിന്ന് ഉത്തർപ്രദേശിലേക്ക് പോകുന്നവരാണ് അപകടത്തിൽ പെട്ടത്.

Read Also: ഉത്തർപ്രദേശിൽ ബസ് ഇടിച്ച് ആറ് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

അതേസമയം ഉത്തർപ്രദേശിൽ കാൽനടയായി പോകുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ ബസ് ഇടിച്ച് ആറ് പേർ മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആ സംഭവവും ഉണ്ടായത്. പഞ്ചാബിൽ നിന്ന് ബിഹാറിലേക്കുള്ള യാത്രാ മധ്യേയാണ് ഇവര്‍ക്ക് അപകടമുണ്ടായത്. രണ്ട് സംഭവങ്ങളിലായി 14 പേരാണ് രാത്രി മരിച്ചിരിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെടുന്നത് തുടർക്കഥയാകുകയാണ്. കഴിഞ്ഞ ആഴ്ച കാൽനടയായി യാത്ര പോയിരുന്ന ആളുകൾ ചരക്ക് തീവണ്ടി ഇടിച്ച് മരിച്ചിരുന്നു. മഹാരാഷ്ട്രയിലായിരുന്നു സംഭവം. രാത്രി നടന്നു തളർന്ന് ക്ഷീണിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയവരാണ് ട്രെയിൻ ഇടിച്ച് മരിച്ചത്. കൂടാതെ മധ്യപ്രദേശിൽ തന്നെ ട്രക്ക് മറിഞ്ഞ് അഞ്ച് പേരും മരിച്ചിരുന്നു.

8 mogrant workers died in madhyapardesh accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top