വീട്ടിൽ ചാരായം വാറ്റിയ ആൾ പിടിയിൽ

liquor

വീട്ടിൽ ചാരായം വാറ്റിയ ആളെ പിടികൂടി. പെരുമ്പാവൂർ ഒക്കൽ വട്ടപ്പാറ മണിയാണ് എക്‌സൈസിന്റെ പിടിയിലായത്. മലയാള സീരിയൽ- സിനിമാ പ്രവർത്തകനാണ് വട്ടപ്പാറ മണി. 250 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും ഇയാളുടെ വീട്ടിൽ കണ്ടെത്തിയിട്ടുണ്ട്.

സിനിമാ പ്രവർത്തകർക്ക് തന്നെയാണ് ചാരായം വിറ്റിരുന്നതെന്ന് ഇയാൾ മൊഴി നൽകിയെന്ന് എക്‌സൈസ് സിഐ ഹാരിഷ് പറഞ്ഞു. ഇന്ന് തന്നെ പ്രതിയെ കോടതിയിൽ ഹാജരാക്കും. സീരിയലിൽ സഹസംവിധായകൻ ആയി പ്രവർത്തിക്കുന്ന സമയത്തെ കടങ്ങളുണ്ടെന്നും അത് തിരികെ കൊടുക്കാനാണ് വാറ്റ് തുടങ്ങിയതെന്നും മണി പറഞ്ഞതായാണ് വിവരം.

read also:ഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയ്ക്ക് നേരെ അശ്ലീല സന്ദേശം; വിദ്യാർത്ഥികൾ പിടിയിൽ

വിവരം കിട്ടിയ എക്സെെസ് സംഘം അന്വേഷിച്ച് വീട്ടിലെത്തിയപ്പോൾ പ്രതി ചാരായവും വാഷും എല്ലാം ടോയ്‌ലറ്റിൽ ഒഴിച്ച് കളഞ്ഞിരുന്നു. ബാക്കിയുള്ള ചാരായവും വാഷുമാണ് പിടിച്ചെടുത്തത്. പാത്രങ്ങളും തറയും മണ്ണെണ്ണ ഒഴിച്ച് കഴുകിയിട്ടുമുണ്ടായിരുന്നു. കൂടുതൽ അന്വേഷണം സംഭവവുമായി ബന്ധപ്പെട്ട് നടത്തുമെന്ന് സിഐ പറഞ്ഞു.

Story highlights- illegal liquor,  serial asst director

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top