കൊറോണ സ്വാഭാവിക വൈറസ് അല്ല; ലാബിൽ നിർമിച്ചത്: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

കൊറോണ വൈറസ് ലാബിൽ നിർമിച്ചതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൊവിഡ് സ്വാഭാവിക വൈറസ് അല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആദ്യമായാണ് ഇന്ത്യയിലെ ഉന്നതകേന്ദ്രത്തിൽ നിന്ന് ഇത്തരത്തിൽ പ്രതികരണമുണ്ടാകുന്നത്. കൊറോണ വൈറസ് വുഹാനിലെ ലാബിൽ വികസിപ്പിച്ചതാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് നേരത്തെ ആരോപിച്ചിരുന്നു.

കൊറോണയെ ചൈനീസ് വൈറസെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ചൈനയെ പല തവണ കുറ്റപ്പെടുത്തുകയും ചെയ്തു. ഇതേ തുടർന്ന് അമേരിക്കയും ചൈനയും തമ്മിൽ വാക്‌പോര് തുടരുന്നതിനിടെയാണ് കേന്ദ്രസർക്കാരിലെ മുതിർന്ന അംഗത്തിന്റെ പ്രതികരണം. കൊറോണ വൈറസ് ലാബിൽ നിർമിച്ചതാണെന്നും സ്വാഭാവിക വൈറസ് അല്ലെന്നും നിതിൻ ഗഡ്കരി ഇംഗ്ലീഷ് വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Read Also: 347 പ്രവാസികൾ കൂടി കരിപ്പൂരിൽ വിമാനമിറങ്ങി; 7 പേർക്ക് കൊവിഡ് ലക്ഷണങ്ങൾ

വൈറസിനൊപ്പം ജീവിക്കാനുള്ള കല സ്വായത്തമാക്കേണ്ടതുണ്ട്. വാക്‌സിൻ വികസിപ്പിക്കാൻ ലോകത്താകമാനം ഗവേഷണം നടക്കുകയാണ്. എല്ലാ പ്രശ്‌നങ്ങൾക്കും എത്രയും വേഗം പരിഹാരമുണ്ടാകുമെന്ന് നിതിൻ ഗഡ്കരി പ്രത്യാശ പ്രകടിപ്പിച്ചു. കൊറോണ പ്രത്യേക സാമ്പത്തിക പാക്കേജിനെ കുറിച്ച് സംസാരിക്കവേയായിരുന്നു നിതിൻ ഗഡ്ക്കരി ഇക്കാര്യം പറഞ്ഞത്.

എന്നാൽ ലോക്ക് ഡൗൺ നീട്ടുന്നതിനെക്കുറിച്ച് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. അത് സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കും. കാരണം നമ്മുടെത് ഒരു വികസ്വര രാജ്യമാണ്. മാസം തോറും ലോക്ക് ഡൗൺ നടത്താൻ സാധിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

nitin gadkari, corona virus is not naturalനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More