ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ കോഴിക്കോട് എത്തി

ഡല്‍ഹിയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ കോഴിക്കോട് എത്തി. ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനിന്റെ സംസ്ഥാനത്തെ ആദ്യ സ്റ്റോപ് ആണ് കോഴിക്കോട്. പുലര്‍ച്ചെ 1.53ന് ട്രെയിന്‍ എറണാകുളത്ത് എത്തും.
റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് വരുകയാണ്. ജില്ലാ അടിസ്ഥാനത്തിലാണ് ഹെല്‍പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ, പൊലീസ് വകുപ്പുകളിലെ ജീവനക്കാരെ ഇതിനായി സജ്ജമാക്കി. വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ പോവണം. ഹോം ക്വാറന്റീന്‍ പാലിക്കാത്തവരെ നിര്‍ബന്ധമായും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലേക്കു മാറ്റും. രോഗലക്ഷണമുള്ളവരെ തുടര്‍പരിശോധനകള്‍ക്കു വിധേയരാക്കി ആവശ്യമെങ്കില്‍ ചികിത്സകേന്ദ്രത്തിലേക്കു കൊണ്ടുപോകും. എല്ലാ യാത്രക്കാരുടെയും ലഗേജ് അണുമുക്തമാക്കും.
സ്റ്റേഷനില്‍ നിന്ന് വീടുകളിലേക്കു കൊണ്ടുപോകാന്‍ ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ അനുവദിക്കും. ഡ്രൈവര്‍ ഹോം ക്വാറന്റീന്‍ സ്വീകരിക്കണം. റെയില്‍വേ സ്റ്റേഷനില്‍ നിന്നു വിവിധ സ്ഥലങ്ങളിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും. യാത്രക്കാരെ കൂട്ടിക്കൊണ്ടുപോകാന്‍ റെയില്‍വേ സ്റ്റേഷനില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തും.
കൊവിഡ്-19 ജാഗ്രതാ പോര്‍ട്ടലില്‍ പാസിന് അപേക്ഷിക്കാതെ വരുന്ന യാത്രക്കാര്‍ 14 ദിവസം നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനില്‍ പോകേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്റ്റേഷനുകളില്‍ അകത്തേക്കു പ്രവേശിക്കാനും പുറത്തേക്കു പോകാനും വെവ്വേറെ വഴികള്‍ ഒരുക്കും. തിരുവനന്തപുരത്തു പ്ലാറ്റ്‌ഫോം നമ്പര്‍ 2, 3 എന്നിവയായിരിക്കും സ്‌പെഷല്‍ ട്രെയിനുകള്‍ക്കായി മാറ്റി വയ്ക്കുക. ഒന്നാം പ്ലാറ്റ്‌ഫോമുകളില്‍ യാത്രക്കാരുടെ പരിശോധനയ്ക്കും മറ്റുമായി 5 താത്കാലിക കൗണ്ടറുകള്‍ ക്രമീകരിക്കും. അതേസമയം പഞ്ചാബില്‍ നിന്നുള്ള ട്രെയിന് കേരളം അനുമതി നല്‍കിയിട്ടുണ്ട്.
Story Highlights: first train to Kerala reached Kozhikode