ആത്മനിര്‍ഭര്‍ ഭാരത് അഭ്‌യാന്‍ പാക്കേജ് രണ്ടാംഘട്ടത്തില്‍ ഒന്‍പത് പദ്ധതികള്‍; കര്‍ഷകര്‍ക്ക് പ്രാധാന്യം

കൊവിഡ് 19 പ്രതിസന്ധിയെ മറികടക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് അഭ് യാന്‍ പാക്കേജിന്റെ രണ്ടാംഘട്ടം വിശദീകരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ചെറുകിട കര്‍ഷകര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പ്രാധാന്യം നല്‍കുന്നതാണ് പാക്കേജിന്റെ രണ്ടാംഘട്ടം.
മൂന്നുകോടി കര്‍ഷകര്‍ക്ക് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ സഹായം എത്തിക്കാന്‍ കഴിഞ്ഞിരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്കായി മൂന്ന് ആശ്വാസ പദ്ധതികളാണ് പ്രഖ്യാപിക്കുക. രണ്ടാം ഘട്ടത്തില്‍ പ്രധാനമായും ഒന്‍പത് പദ്ധതികളാണുള്ളത്. 25,000 കോടി രൂപയുടെ ലോണുകള്‍ കര്‍ഷകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. കര്‍ഷകര്‍ക്ക് ലളിതമായി വായ്പകള്‍ നല്‍കാന്‍ കഴിഞ്ഞു. കുടിയേറ്റ തൊഴിലാളികള്‍ക്കും, ചെറുകിട കര്‍ഷകര്‍ക്കും, ചെറുകിട വ്യവസായികള്‍ക്കുമായാണ് രണ്ടാംഘട്ട പാക്കേജ് ശ്രദ്ധികേന്ദ്രീകരിച്ചിരിക്കുന്നത്.
ഗ്രാമീണ സമ്പദ്ഘടനയെ പുനര്‍നിര്‍ണയിക്കാനുള്ള പദ്ധതികള്‍ പാക്കേജിന്റെ ഭാഗമായുണ്ടാകും. ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളെ മെച്ചപ്പെടുത്താന്‍ 4200 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കും. 6700 കോടി രൂപ കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിക്കുന്നതിനായി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.
Story Highlights: Nine projects atmanirbhar abhiyan package
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here