തന്നെപ്പറ്റി മലയാളികളുടെ ടിക്ക് ടോക്ക്; വീഡിയോ പങ്കുവച്ച് സാനിയ മിർസ

sania mirza

മലയാളികളുടെ ടിക്ക്ടോക്ക് വീഡിയോ പങ്കുവച്ച് ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. സാനിയ മിർസയും ട്രൗസറും സാനിറ്റൈസറും ചേർന്നുള്ള ഒരു കോമഡി സ്കിറ്റ് വീഡിയോ ആണ് സാനിയ തന്നെ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ചത്. വീഡിയോക്ക് മികച്ച പ്രതികരണമാണ് ട്വിറ്ററിൽ ലഭിക്കുന്നത്.

കടയിലേക്ക് എത്തിയ വ്യക്തി തനിക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് കടക്കാരന് കൈമാറുന്നതാണ് വീഡിയോയുടെ തുടക്കം. സാനിയ മിര്‍സയുടെ ട്രൗസർ എന്ന് എഴുതിയിരിക്കുന്ന കുറിപ്പ് കണ്ട കടക്കാരൻ അത് ആരെഴുതിയതാണെന്ന് സാധനം വാങ്ങാനെത്തിയ ആളോട് ചോദിക്കുമ്പോൾ പിതാവാണെന്ന് മറുപടി. എന്നാൽ അത് സാനിയ മിർസയുടെ ട്രൗസർ എന്നല്ലെന്നും സാനിറ്റൈസർ ആണെന്നും കടക്കാരൻ മറുപട് പറയുന്നതോടെ വീഡിയോ അവസാനിക്കുന്നു.

2018 ഏപ്രിലില്‍ ഗർഭിണി ആയതിനെ തുടർന്ന് കളിക്കളത്തിൽ നിന്ന് താത്കാലികമായി വിടപറഞ്ഞ സാനിയ ഒക്ടോബറില്‍ കുഞ്ഞിന് ജന്മം നല്‍കി. പിന്നീട്, ഇക്കഴിഞ്ഞ ജനുവരിയിൽ തിരികെ എത്തിയ താരം ഹോബര്‍ട്ട് ഇന്റര്‍നാഷണല്‍ ടെന്നീസിന്റെ വനിതാ ഡബിള്‍സിൽ നദിയ കിചേനോയുമായി ചേർന്ന് കിരീടം നേടി.

33 കാരിയായ സാനിയ 2017 ഒക്ടോബറിലെ ചൈന ഓപ്പണിലാണ് ഇതിനു മുൻപ് കളിച്ചത്. 2018ല്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ സാനിയ കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

read also:’10 രൂപയ്ക്ക് തുർതുറെ’ ചിരിയുണർത്തി ഒരു വീഡിയോ

2010ലാണ് സാനിയയും പാക് ക്രിക്കറ്റ് താരം ഷൊഐബ് മാലിക്കും വിവാഹിതരായത്. 2009ൽ ബാല്യകാല സുഹൃത്ത് സൊഹ്റബ് മിർസയുമായി വിവഹനിശ്ചയം കഴിഞ്ഞുവെങ്കിലും ഏറെ വൈകാതെ അത് പിൻവലിച്ചിട്ടാണ് ഷൊഐബ് മാലിക്കിനെ വിവാഹം കഴിച്ചത്. 2010 ഏപ്രിൽ 123നായിരുന്നു സെലബ്രിറ്റി വിവാഹം.

Story highlights-sania mirza shared tiktok video

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top