വാളയാർ വഴി വന്ന മലപ്പുറം സ്വദേശിക്ക് കൊവിഡ് : നിരീക്ഷണ പട്ടിക സംബന്ധിച്ച പുതിയ റിപ്പോർട്ട് ഇന്ന് ഡിഎംഒ സമർപ്പിക്കും

walayar observation list dmo submits new report

കൊവിഡ് രോഗിയുണ്ടായിരുന്ന സമയത്ത് വാളയാറിലുണ്ടായിരുന്ന ജനപ്രതിനിധികളെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കാന്നുള്ള നീക്കം വിവാദമായതോടെ പുതിയ റിപ്പോർട്ട് ഇന്ന് ഡിഎംഒ സർക്കാരിന് സമർപ്പിക്കും. നേരത്തെ ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് സർക്കാർ തള്ളിയിരുന്നു. മാധ്യമ പ്രവർത്തകരും, ആരോഗ്യ പ്രവർത്തകരും, പൊലീസും ക്വാറന്റീനിൽ പോകണമെന്ന് മാത്രമാണ് ഡിഎംഒ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

മെയ് 9 ന് രാവിലെ 10. 30 മുതൽ വാളയാറിൽ ഉണ്ടായിരുന്ന കൊവിഡ് 19 സ്ഥിരീകരിച്ച മലപ്പുറം സ്വദേശി പാസില്ലാതെ കടന്ന് പോകുന്ന മെന്നാവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളിലും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ വാളയാർ പരിസരത്ത് ഉൾപ്പെടെ ഉണ്ടായിരുന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് മന്ത്രി പറഞ്ഞു. സമരക്കാർ ഉണ്ടായിരുന്നെങ്കിൽ അവരും പോകേണ്ടി വരും. ഇക്കാര്യങ്ങൾ പരിശോധിച്ച ശേഷം പറയാമെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇവിടെ പ്രതിഷേധം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസമാണ് മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശിയായ 44 കാരന് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈ കൊട്ടിപ്പാക്കത്ത് ജ്യൂസ് കടയിലെ ജീവനക്കാരനായിരുന്ന ഇയാൾ മറ്റ് ഒമ്പത് പേർക്കൊപ്പമാണ് ചെന്നൈയിൽ നിന്ന് മിനിബസിൽ വാളയാർ എത്തിയത്.

Story Highlights- walayar observation list dmo submits new report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top