Advertisement

ലോക്ക് ഡൗൺ; ഇറച്ചിക്കോഴി വിലയിൽ വൻ വർധനവ്

May 15, 2020
Google News 2 minutes Read

ലോക്ക് ഡൗണിനെ തുടർന്ന് ഇറച്ചിക്കോഴി വിലയിൽ വൻ വർധനവ്. പത്ത് ദിവസത്തിൽ 80 രൂപയുടെ വർധനവാണ് ഇറച്ചി കോഴി വിലയിൽ ഉണ്ടായിരിക്കുന്നത്. വില വർധനവിൽ പ്രതിഷേധിച്ച് ആലപ്പുഴയിലെ ഇറച്ചി കോഴി വ്യാപാരി അസോസിയേഷൻ തിങ്കളാഴ്ച മുതൽ വ്യാപാരം നിർത്തും.

ലോക്ക് ഡൗണിന് മുൻപ് 100 മുതൽ 150 രൂപവരെയായിരുന്നു ഇറച്ചി കോഴിയുടെ വില. എന്നാൽ, ഇന്ന് അത് 250 ലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുളിൽ 80 രൂപയുടെ വർധനവാണ് ഇറച്ചി കോളി വിലയിൽ ഉണ്ടായിരിക്കുന്നത്. മൊത്ത വ്യാപാരികൾ വില വർധിപ്പിക്കുന്നതാണ് ചെറുകിട കച്ചവടക്കാർക്ക് തിരിച്ചടിയാക്കുന്നത്. തമിഴ്‌നാട്ടിൽ നിന്നും ഇറച്ചി കോഴികൾ എത്താത്തതും വിലക്കയത്തിനു കരണമാക്കുന്നുണ്ട്.

എന്നാൽ, പ്രാദേശിക കർഷകരെ പ്രതിസന്ധിയിലാക്കി തമിഴ്‌നാട് ലോബികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർധിപ്പിക്കുയാണെന്നും വ്യാപാരികൾ പറഞ്ഞു. ക്രമാതീതമായി വർധിക്കുന്ന ഇറച്ചി കോഴികളുടെ വില നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിലെ വ്യാപാരികൾ അടുത്ത തിങ്കളാഴ്ച്ച മുതൽ കടകൾ അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്.

Story highlight: Increase in broiler chickens prices; Merchants are expected to close shop on Monday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here