കൊവിഡ് സാമ്പത്തിക പാക്കേജ് മൂന്നാംഘട്ട പ്രഖ്യാപനം; കാർഷിക മേഖലയ്ക്ക് ഊന്നൽ

കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി നിർമലാ സീതാരാമന്റെ കൊവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപനം. മൂന്നാംഘട്ട പ്രഖ്യാപനമാണ് മന്ത്രി നടത്തുന്നത്. കാർഷിക മേഖലയ്ക്ക് പുറമേ, മത്സ്യബന്ധന-മൃഗസംരക്ഷണ മേഖലയ്ക്കും ചെറുകിട സംരഭകർക്കും ഊന്നൽ നൽകികൊണ്ടുള്ളതാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

കാർഷിക അടിസ്ഥാന സൗകര്യത്തിന് ഒരു ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കൃഷിയെ ആശ്രയിതച്ചാണ് ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും ജീവിക്കുന്നതെന്നും ആഗോള തലത്തിൽ ഇന്ത്യയെ മുന്നിലെത്തിക്കാൻ കർഷകർ ശ്രമിക്കുന്നുണ്ടെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത് 85 ശതമാനം ചെറുകിട നാമമാത്ര കർഷകരാണുള്ളത്. രണ്ടെ വർഷം വിതരണ ശൃംഖലയെ നിലനിർത്തി കാർഷിക മുന്നേറ്റത്തിന് ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

read also: രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പലായനം; ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി

കഴിഞ്ഞ രണ്ട് മാസവും കർഷകരെ സഹായിക്കാൻ പദ്ധതികൾ ആവിഷ്‌കരിച്ചതാണ്. 74,300 കോടിയുടെ വാങ്ങലുകളാണ് ലോക്ക് ഡൗൺ കാലത്ത് താങ്ങുവില അടിസ്ഥാനമാക്കി കേന്ദ്രം നടത്തിയത്. പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. 6,400 കോടി പിഎം ഫസൽ ഭീമ യോജന വഴി നൽകിയെന്നും മന്ത്രി വിശദീകരിച്ചു.

കൊവിഡ് ലോക്ക് ഡൗൺ കാലത്ത് 25 ശതമാനം വരെ പാൽ ഉപഭോഗം കുറഞ്ഞു. 560 ലക്ഷം ലിറ്റർ പാൽ പ്രതിദിനം സഹകരണ സംഘങ്ങൾ വഴി സംഭരിച്ചു. 111 കോടി ലിറ്റർ പാൽ അധികമായി വാങ്ങാൻ 4,100 കോടി ചെലവാക്കി. ക്ഷീര സഹകരണ സംഘങ്ങൾക്ക് രണ്ട് ശതമാനം പലിശ സബ്‌സിഡി പ്രഖ്യാപിച്ചുവെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധന മേഖലയിൽ 20,000 കോടിയുടെ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. 11,000 കോടി സമുദ്ര മത്സ്യബന്ധനം, മത്സ്യ കൃഷിക്കായി നീക്കിവച്ചു. 70 ലക്ഷം ടൺ എങ്കിലും ഉത്പാദനം വർധിപ്പിക്കാനാണ് ശ്രമം. മൃഗങ്ങളുടെ വായ, പാദ രോഗങ്ങൾ തടയാനായി 13,343 കോടിയുടെ പദ്ധതി. രാജ്യത്തെ 53 കോടി വളർത്തുമൃഗങ്ങൾക്ക് വാക്‌സിനേഷൻ ഉറപ്പാക്കും. വാക്‌സിനേഷൻ നൂറ് ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഇതുവരെ 1.5 കോടി പശുക്കൾക്കും എരുമകൾക്കും വാക്‌സിനേഷൻ നൽകിയെന്നും മന്ത്രി പറഞ്ഞു.

ചെറുകിട ഭക്ഷ്യ ഉത്പാദനത്തിന് 10,000 കോടി മാറ്റിവച്ചതായി മന്ത്രി പറഞ്ഞു. രണ്ട് ലക്ഷം യൂണിറ്റുകൾക്ക് ഇതിന്റെ സഹായം ലഭിക്കും. യൂണിറ്റുകൾ വികസിപ്പിക്കാനും സൗകര്യമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. പതിനൊന്ന് പ്രധാന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ഇന്ന് നടത്തുന്നത്.

story highlights- nirmala sitaraman, coronavirus, farmers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top