Advertisement

റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും മൊറട്ടോറിയം; കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും സുപ്രിംകോടതിയുടെ നോട്ടീസ്

May 15, 2020
Google News 3 minutes Read
supremecourt

റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും മൊറട്ടോറിയം ബാധകമാക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാരിനും റിസർവ് ബാങ്കിനും സുപ്രിംകോടതിയുടെ നോട്ടീസ്. രണ്ടാഴ്ചയ്ക്കകം മറുപടി അറിയിക്കണമെന്ന് ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.

read also:മദ്യശാലകള്‍ അടച്ചിടണമെന്ന ഹര്‍ജികള്‍ സുപ്രിംകോടതി തള്ളി; ഹര്‍ജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴ

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് മൊറട്ടോറിയം ബാധകമാണോയെന്നതിൽ വ്യക്തതയില്ലെന്ന് CREDAI ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചു. പല ബാങ്കുകളും റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങൾക്ക് മൊറട്ടോറിയം ബാധകമാണോയെന്നതിൽ സംശയം പ്രകടിപ്പിക്കുന്നുവെന്നും CREDAI ചൂണ്ടിക്കാട്ടി.

Story highlights-The real estate sector and the moratorium; Supreme Court notice to Central Government and Reserve Bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here