കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; രണ്ട് പേർ പിടിയിൽ

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിലായി. പതിനഞ്ചുകാരിയുടെ അമ്മയുടെ പരാതിയിലാണ് ആനക്കൽ സ്വദേശി സിറാജ്, മണിമല സ്വദേശി രമേശ് എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു.

പരിചയം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് കൂവപ്പള്ളി സ്വദേശിയായ പതിനഞ്ചുവയസുകാരിയെ സിറാജ് പീഡിപ്പിച്ച് വന്നത്. 2019 ജൂൺ മാസം മുതൽ പീഡനം ആരംഭിച്ചതായാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതി. കുമരകത്ത് ഹൗസ് ബോട്ടിലും, കുട്ടിക്കാനം പാഞ്ചാലിമേട്ടിലും വച്ച് പീഡനം നടന്നെന്നാണ് മൊഴി. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ മണിമസ കിഴക്കേ കരയിൽ രമേശിനെതിരെയും കുട്ടിയുടെ അമ്മ പരാതി നൽകി.

read also: മലപ്പുറത്ത് പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

സഹോദരന്റെ സുഹൃത്തായ രമേശ് കേസിൾ ഉൾപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നു. ഇതിനിടെ വീട്ടിൽ ആളൊഴിഞ്ഞ സമയം നോക്കി പീഡിപ്പിച്ചെന്നാണ് പരാതി. കാഞ്ഞിരപ്പള്ളിയിൽ നിന്ന് പിടികൂടിയ ഇരുവർക്കുമെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തു. രമേശിനെതിരെ സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ കൊലപാതക ശ്രമത്തിനും ആയുധ ഇടപാടിനും അടക്കം കേസുള്ളതായി പൊലീസ് വ്യക്തമാക്കി.

story highlights-rape, pocso case, kottayamനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More