മലപ്പുറത്ത് പോക്‌സോ കേസ് പ്രതി കോടതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു

മലപ്പുറത്ത് പോക്‌സോ കേസ് പ്രതിയുടെ ആത്മഹത്യാ ശ്രമം. പോക്‌സോ കേസിൽ പ്രതി ചേർത്തിട്ടുള്ള ആലിക്കുട്ടി എന്ന ആളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. മഞ്ചേരി കോടതിയുടെ രണ്ടാമത്തെ നിലയിൽ നിന്ന് ഇയാൾ ചാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പോക്‌സോ കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് ഇയാൾ കെട്ടിടത്തിൽ നിന്ന് ചാടിയത്. തലയ്ക്ക് ഉൾപ്പെടെ സാരമായി പരുക്കേറ്റു. പൊലീസും കോടതിയിൽ ഉണ്ടായിരുന്നവരും ചേർന്നാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

read also: കുട്ടികളെ പീഡിപ്പിച്ചാൽ വധശിക്ഷ വരെ; പോക്‌സോ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

മൂന്ന് വിദ്യാർത്ഥികളുടെ പീഡന പരാതിയിൽ ആലിക്കുട്ടിക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ മാസം പതിനെട്ടിനാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഹെഡ്മാസ്റ്ററുടെ പരാതിയിലായിരുന്നു നടപടി ഉണ്ടായത്. ഇയാൾക്കെതിരെ മറ്റ് മൂന്ന് വിദ്യാർത്ഥികളും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോഴാണ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചത്.

story highlights- pocso case, suicide attempt, mancheri court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top