അപേക്ഷ തള്ളി; വിജയ് മല്യ 28 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും

vijay mallya may return to india within 28 days

വയ്പാ തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന മദ്യവ്യവസായി വിജയ് മല്യയ്ക്ക് ബ്രിട്ടീഷ് കോടതിയിൽ വീണ്ടും തിരിച്ചടി. ഇന്ത്യയ്ക്ക് വിട്ടുനൽകാനുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിക്ക് അപ്പീൽ നൽകാനുള്ള മല്യയുടെ അപേക്ഷ ബ്രിട്ടീഷ് ഹൈക്കോടതി തള്ളി.

അപേക്ഷ തള്ളിയതോടെ ഉത്തരവ് വീണ്ടും ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിക്ക് വിടുകയും 28 ദിവസത്തിനുള്ളിൽ മല്യയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്യും. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സാധാരണ വ്യോമഗതാഗതം സാധ്യമാകാത്തതിനാൽ സ്‌പെഷ്യൽ ഫ്‌ളൈറ്റിലാകും മല്യയെ ഇന്ത്യയിലെത്തിക്കുകയെന്ന് സിബിഐ പറഞ്ഞു.

9,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വിജയ് മല്യ മാർച്ച് 2016ലാണ് ലണ്ടണിലേക്ക് കടക്കുന്നത്.

Story Highlights- vijay mallya may return to india within 28 days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top