എഐഎസ്എഫ് നേതാവിന്റെ പിറന്നാളാഘോഷം; 20 പേർക്ക് എതിരെ കേസ്

aisf

പാലക്കാട് മണ്ണാർക്കാട് കുമരംപുത്തൂരിൽ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം നടത്തിയവർക്കെതിരെ കേസെടുത്തു. കണ്ടാലറിയുന്ന 20 പേർക്കെതിരെ ആണ് പകർച്ച വ്യാധി നിയമ പ്രകാരം കേസ് എടുത്തിരിക്കുന്നത്. എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് പ്രശോഭ് മണ്ണാർക്കാട്, കുമരംപുത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മഞ്ജു തോമസ് തുടങ്ങിയവർക്കെതിരെ ആണ് കേസെടുത്തിരിക്കുന്നത്.

പാലക്കാട് ലോക്ക് ഡൗൺ ലംഘിച്ച് സപ്ലൈക്കോ പായ്ക്കിങ്ങ് കേന്ദ്രത്തിൽ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം വ്യാഴാഴ്ച നടന്നിരുന്നു. പ്രശോഭ് മണ്ണാർക്കാടിന്റെ പിറന്നാൾ ആഘോഷമാണ് കുമരംപുത്തൂരിലെ സ്പ്ലെയ്ക്കോ പായ്ക്കിങ്ങ് കേന്ദ്രത്തിൽവച്ച് നടന്നത്.

മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയുമായിരുന്നു ലോക്ക് ഡൗൺ കാലത്തെ എഐഎസ്എഫ് നേതാവിന്റെ പിറന്നാൾ ആഘോഷം. 20 ഓളം പേർ മാസ്‌ക് പോലും ധരിക്കാതെയാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. കുമരംപുത്തൂർ പഞ്ചായത്തംഗം മഞ്ജു, എഐവൈഎഫ് നേതാവ് മുസ്തഫ, സിപിഐ ബ്രാഞ്ച് സെക്രട്ടറി രമേഷ് എന്നിവരും ആഘോഷത്തിൽ പങ്കെടുത്തതായി പുറത്തുവന്ന ദൃശ്യങ്ങളിൽ ഉണ്ടായിരുന്നു.

read also:അങ്കമാലി എംഎൽഎ റോജി എം ജോണിനെതിരെ കേസ്

പിറന്നാൾ ആഘോഷത്തിന് സപ്ലെയ്ക്കോ വാടകക്കെടുത്ത കേന്ദ്രം തെരഞ്ഞെടുത്തതും വിവാദമായിട്ടുണ്ട്. ലോക്ക് ഡൗൺ ലംഘിച്ചു പിറന്നാൾ ആഘോഷം നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. പ്രശോഭ് മണ്ണാർക്കാട് എഐഎസ്എഫ് ജില്ലാ സംസ്ഥാന കൗൺസിൽ അംഗവുമാണ്.

Story highlights-birthday party,aisf leader, case charged

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top