അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,507 ആയി

അമേരിക്കയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,507 ആയി. 14,84,287പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3,27,751 പേർക്ക് രോഗം ഭേദമായി.

കൊവിഡ് മൂലം അമേരിക്കയിൽ ഇന്നലെ 1,595 പേരാണ് മരിച്ചത്. 25,000ലധികം പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 16,139 പേർ ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിലാണ്. ന്യൂയോർക്കിൽ മാത്രം കൊവിഡ് ബാധിതരുടെ എണ്ണം 3,56000 കടന്നു. 27,574 ആണ് ഇവിടുത്തെ മരണസംഖ്യ. ന്യൂജേഴ്സിയിൽ രോഗികളുടെ എണ്ണം 1,45000 കടന്നപ്പോൾ മരണസംഖ്യ 10,150 ആയി. മസാച്യുസെറ്റ്സിൽ രോഗികളുടെ എണ്ണം 83,000 കടന്നു. മരണസംഖ്യ 5,592 ആയി. ഇല്ലിനോയ്സിലെ രോഗികളുടെ എണ്ണം 90,000 കടന്നു. ഇവിടുത്തെ മരണസംഖ്യ 4,058 ആണ്.

കൊവിഡിനുള്ള വാക്സിൻ ഈ വർഷം അവസാനത്തോടെ വികസിപ്പിച്ചെടുക്കാനാകുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. വാക്സിൻ വികസിപ്പിക്കാനായി ഗ്ലാക്സോ സ്മിത്ത് ക്ലൈനിന്റെ വാക്സിൻ വിഭാഗം മുൻ ഡയറക്ടർ മോൻസെഫ് സ്ലാവൂയിയുടെ നേതൃത്വത്തിലുള്ള ഒരു സംഘത്തെ നിയോഗിച്ചതായും ട്രംപ് അറിയിച്ചു. ജനറൽ ഗുസ്താവെ പെർണ ചീഫ് ഓപറേറ്റിംഗ് ഓഫീസർ ആയിട്ടുള്ള ദൗത്യത്തിന് ഓപറേഷൻ വാർപ്പ് സ്പീഡ് എന്നായിരിക്കും പേരെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു.

Story highlight: covid death toll rises to 88,507

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top