ഈ കറുത്ത കാലത്തിനെയും നമ്മൾ അതിജീവിക്കും;കലയുടെ ഭാഷയിൽ ആത്മവിശ്വാസം നൽകി ബംഗളൂരുവിലെ മലയാളിക്കൂട്ടായ്മ

heal viral video

കൊവിഡ് മഹാമാരി ഈ കറുത്ത കാലത്തിൽ നിന്നും അതീജിവനത്തിന്റെ പാതയിലൂടെ നടന്നു മുന്നേറുന്ന മനുഷ്യകുലത്തിന് കലയുടെ ഭാഷയിൽ ആത്മവിശ്വാസമേകുകയാണ് ബംഗളൂരുവിലെ ഈ മലയാളിക്കൂട്ടായ്മ. ആസ്വാദകർക്ക് മറക്കാനാവാത്ത പാട്ടുകൾ സമ്മാനിച്ച ഗോപി സുന്ദറിന്റെ ‘ഹീൽ’ എന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ നൃത്തശിൽപ്പമാണ് പുത്തൻ പ്രതീക്ഷകളുടെ ചുവടുകളിലേക്ക് മനുഷ്യഹൃദയങ്ങളെ അടുപ്പിക്കുന്നത്. ബംഗളൂരുവിലെ മലയാളികൾ ഒരുക്കിയ ഈ നൃത്തശിൽപ്പം സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറൽ ആയിക്കഴിഞ്ഞു.

 

പൂർണമായും മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച വീഡിയോ ‘വെള്ളെ പൂക്കൾ’ എന്ന സംഗീതശിൽപ്പത്തിലൂടെ ശ്രദ്ധേയരായ ശ്രീജിത്ത്- ശ്രീകാന്ത് എന്നിവർ ചേർന്നാണ് ഈ നൃത്തശിൽപ്പം സംവിധാനം ചെയ്തിരിക്കുന്നത് . ശരത് വിജയനും ഫസിനും ചേർന്നാണ് ഈ ദൃശ്യ വിസ്മയം ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡ് പ്രതിരോധ നിർദേശങ്ങൾ പൂർണമായും പിന്തുടർന്ന് സാമൂഹിക അകലം പാലിച്ചുകൊണ്ട് ചിത്രീകരിക്കിച്ചിരിക്കുന്ന വീഡിയോ നീരജ് രവീന്ദ്രനാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

read also:വീടിന്റെ ജനാലയിൽ തട്ടിവിളിച്ച് മയിൽ; വൈറൽ വിഡിയോ

അനുപമായ ചുവടുകളാൽ ഈ നൃത്തശിൽപ്പത്തിന് ഹൃദയചാരുതയേകിയിരിക്കുന്നത് അഫ്രദ, ഐശ്വര്യ, അഞ്ജു, ഡയാന, ജെസ്ന, ലുലു, മായ, നേഹ, പ്രതിഭ, സീമ, സുകന്യ എന്നിവരാണ്.

ഈ നിമിഷവും നമ്മൾ അതിജീവിക്കുമെന്നും പ്രതീക്ഷയുടെ നാമ്പുകൾ അസ്തമിച്ചിട്ടില്ലെന്നും കുരുന്നുകളെ ഓർമിപ്പിച്ചുകൊണ്ട് അവസാനിക്കുന്ന നൃത്തവീഡിയോ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നാളുകൾ വിദൂരമല്ലെന്ന സന്ദേശമാണ് കാഴ്ച്ചക്കാർക്ക് സമ്മാനിക്കുന്നത്.

Story highlights-Malayalees in Bengaluru with confidence in the language of art

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top