കൊവിഡ്: വയനാട് ജില്ലയില്‍ 2043 പേര്‍ നിരീക്ഷണത്തില്‍

covid hospital

കൊവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ഇന്ന് 120 ആളുകളെ നിരീക്ഷണത്തിലാക്കി. ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ 2043 പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. 234 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

read also:കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് ; 5654 പേര്‍ കൂടി നിരീക്ഷണത്തില്‍
രോഗം സ്ഥിരീകരിച്ച 17 പേര്‍ ഉള്‍പ്പെടെ നിലവില്‍ ജില്ലയില്‍ 30 പേര്‍ ആശുപത്രില്‍ കഴിയുന്നുണ്ട്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 1151 ആളുകളുടെ സാമ്പിളുകളില്‍ 821 ആളുകളുടെ ഫലം ലഭിച്ചതില്‍ 798 നെഗറ്റീവും 23 ആളുകളുടെ സാമ്പിള്‍ പോസിറ്റീവുമാണ്. ഇന്ന് അയച്ച 86 സാമ്പിളുകളുടേത് ഉള്‍പ്പെടെ 325 സാമ്പിളുകളുടെ ഫലം ലഭിക്കുവാന്‍ ബാക്കിയുണ്ട്. പുതുതായി അയച്ച 86 സാമ്പിളുകളില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 45 പേരുടെയും 4 ആരോഗ്യ പ്രവര്‍ത്തകരുടെയും സാമ്പിളുകള്‍ ഉള്‍പ്പെടുന്നു.

Story highlights-covid: 2043 people under observation in wayanadനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More