മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി ഐഎന്‍എസ് ജലാശ്വാ കൊച്ചിയില്‍ എത്തി

INS jalashwa

ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി മാലി ദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി നാവികസേന കപ്പലായ ഐഎന്‍എസ് ജലാശ്വാ കൊച്ചിയില്‍ എത്തി. മാലി ദ്വീപില്‍ നിന്നുളള 588 യാത്രക്കാരാണ് യാത്രക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 568 മലയാളികളും 20 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ്.

രാവിലെ 11 മണിയോടേയാണ് നാവിക സേനയുടെ കപ്പലായ ഐഎന്‍എസ് ജലാശ്വാ കൊച്ചി തുറമുഖത്തെത്തിയത്. കേരളത്തില്‍ നിന്നുള്ള പ്രവാസികളില്‍ തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരായിരുന്നു കൂടുതല്‍. 120 തിരുവനന്തപുരം സ്വദേശികളായ പ്രവാസികളാണ് കപ്പലില്‍ തിരിച്ച് കേരളത്തില്‍ തിരിച്ചെത്തിയത്.

read also:പ്രവാസികളുമായി അബുദബിയിൽ നിന്നുള്ള വിമാനം തിരുവനന്തപുരത്തെത്തി

യാത്രക്കാരെ പരിശോധനകള്‍ പൂര്‍ത്തിയാക്കി അതാത് ജില്ലകളിലേക്ക് അയച്ചു. ജില്ലകളില്‍ ഇവര്‍ നിരീക്ഷണത്തില്‍ കഴിയണം. തമിഴ്‌നാട്ടില്‍ നിന്നുള്ള 12 പേരെ കൊണ്ട് പോകാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസ് എത്തിയിരുന്നു. കപ്പലില്‍ എത്തിയ ശേഷിക്കുന്ന ഇതരസംസ്ഥാനത്ത് നിന്നുള്ള പ്രവാസികളില്‍ എട്ടു പേരെ കൊച്ചിയിലെ നിരീക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മാലിദ്വീപില്‍ നിന്ന് ഇതുവരെ എത്തിയ 1099 മലയാളികളില്‍ 955 പേരും തൊഴില്‍ നഷ്ട്ടപ്പെട്ടെത്തിയവരാണ്. ആദ്യഘട്ടത്തില്‍ 698 യാത്രക്കാരെ ഐഎന്‍എസ് ജലാശ്വാ മാലി ദ്വീപില്‍ നിന്ന് നാട്ടില്‍ എത്തിച്ചിരുന്നു.

Story highlights-INS Jalashwa arrived in Cochin with expatriates from Maliനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More