കണ്ണൂരിലെ ഒന്നരവയസുകാരന്റെ കൊലപാതകം; ശരണ്യ ഒന്നാം പ്രതി; കുറ്റപത്രം നാളെ സമർപ്പിക്കും

കണ്ണൂർ തയ്യലിൽ ഒന്നര വയസുകാരനെ അമ്മ കൊലപ്പെടുത്തിയ കേസിൽ പൊലീസ് നാളെ കുറ്റപത്രം സമർപ്പിക്കും. കുഞ്ഞിന്റെ അമ്മയായ ശരണ്യ ഒന്നാം പ്രതിയും ശരണ്യയുടെ കാമുകനായ നിധിൻ രണ്ടാംപ്രതിയുമാണ്.കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക.

സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. ഒന്നാം പ്രതിയായ ശരണ്യയ്‌ക്കെതിരെ കൊലപാതകവും ഗൂഢാലോചനക്കുറ്റവുമാണ് ചുമത്തിയത്. കേസിലെ രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെതിരെ ഗൂഢാലോചനയും പ്രേരണകുറ്റവും ചുമത്തി. നിരവധി ശാസ്ത്രീയ തെളിവുകളാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ശരണ്യയുടെ വസ്ത്രങ്ങളിൽ നിന്ന് കടൽവെള്ളത്തിന്റെ അംശം ലഭിച്ചതും പാറക്കെട്ടിൽ നിന്ന്ചെരുപ്പുകൾ ലഭിച്ചതും കേസിൽ നിർണ്ണായകമാകും. ശരണ്യയുടെ ഭർത്താവ് ഉൾപ്പെടെ അൻപത്തിയഞ്ചോളം സാക്ഷികളാണ് കേസിലുള്ളത്.

read also: കണ്ണൂരിലെ ഒന്നര വയസുകാരന്റെ കൊലപാതകം; ശരണ്യയുടെ കാമുകൻ അറസ്റ്റിൽ

ഇക്കഴിഞ്ഞഫെബ്രുവരി 17 നാണ് ഒന്നര വയസുകാരൻ വിയാന്റെ മൃതദേഹം തയ്യിൽ കടൽ ഭിത്തിയിൽ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ ശരണ്യയും ഒരാഴ്ചയ്ക്ക് ശേഷം നിധിനും അറസ്റ്റിലായി.കണ്ണൂർ സിറ്റി സ്റ്റേഷൻ സി ഐയായ പി ആർ സതീശനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്.

story highlights- kannur thayyil murder case, saranya, viyan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top