മലയാളി നേഴ്‌സുമാരുടെ രണ്ടാം സംഘത്തെ തിരികെ കൊണ്ടുപോകാൻ സൗദിയിൽ നിന്നും വിമാനമെത്തി

plane

അവധിക്ക് നാട്ടിൽ വന്നശേഷം തിരികെപ്പോകാൻ കഴിയാതിരുന്ന മലയാളി നഴ്സുമാരെ പ്രത്യേക വിമാനമെത്തി കൊണ്ടുപോയി. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ജോലി ചെയ്യുന്ന 239 നഴ്സുമാരുമായാണ് സൗദി എയർലൈൻസ് വിമാനം മടങ്ങിയത്.

read also:അമേരിക്കയിൽ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സർവീസ്

സൗദിയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ അവധിക്ക് എത്തിയ ഇന്ത്യയിൽ നിന്നുള്ള നേഴ്‌സുമാരോട് തിരികെയെത്താൻ സൗദി നിർദേശിക്കുകയായിരുന്നു. രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിച്ചതിനെ തുടർന്ന് വിമാനസർവീസ് ഇല്ലാത്തതിനാൽ സൗദി ഭരണകൂടം പ്രത്യേക വിമാനം അനുവദിച്ച് ഇവരെ തിരികെ കൊണ്ടുപോകുകയായിരുന്നു. ബുധനാഴ്ചയും വിമാനം കൊച്ചിയിലെത്തി 211 നേഴ്‌സുമാരെ തിരികെ കൊണ്ടുപോയിരുന്നു.

Story highlights-The second team of Malayalee nurses has returned from Saudi Arabia.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More