അമേരിക്കയിൽ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സർവീസ്

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി അമേരിക്കയിൽ നിന്ന് കേരളത്തിലേയ്ക്ക് നേരിട്ട് വിമാന സർവീസ്. സാൻഫ്രാൻസിസ്‌കോയിൽ നിന്നാകും ആദ്യ വിമാനം പുറപ്പെടുക. അമേരിക്കയിലെ മലയാളി അസോസിയേഷനുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വീഡിയോ കോൺഫറൻസിംഗ് വഴി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്.

സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് ഈ മാസം 25-ാം തീയതിയായിരിക്കും ആദ്യ വിമാനം കേരളത്തിൽ എത്തുക. ഒരു സർവീസാണ് നിലവിൽ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ന്യൂയോർക്ക് ഉൾപ്പെടെയുള്ള നഗരത്തിൽ നിന്ന് കൂടുതൽ വിമാന സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് അമേരിക്കയിലെ ഇന്ത്യൻ എംബസിയുമായി ചർച്ച ചെയ്ത് വരികയാണെന്നും വി മുരളീധരൻ അറിയിച്ചു.

read also: ഇത് ശരിക്കും ‘ദി ടെർമിനൽ’; ജർമ്മൻ സ്വദേശി ഡൽഹി വിമാനത്താവളത്തിൽ കുടുങ്ങിയത് 55 ദിവസങ്ങൾ

അമേരിക്കയിലെ പ്രധാന നാല് നഗരങ്ങളിൽ നിന്ന് വിമാന സർവീസ് നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. എന്നാൽ വിമാനം പറത്തുന്നതിന് ആവശ്യമായ ആളുകൾ ഉണ്ടായിരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയെന്നും മന്ത്രി വ്യക്തമാക്കി.

story highlights- america, san francisco, special airlines to kerala, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top