Advertisement

വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശം; അഞ്ച് പേർ അറസ്റ്റിൽ

May 17, 2020
Google News 1 minute Read
whatsapp

മലപ്പുറം മംഗലത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെ അറസ്റ്റ് ചെയ്തു. പ്രസിഡന്റിനെ അപകീർത്തിപ്പെടുത്തുന്ന സന്ദേശങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചതിനാണ് രാഷ്ട്രീയ പ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തത്.

മംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ഇപ്പോൾ എൽഡിഎഫ് പഞ്ചായത്ത് മെമ്പറുമായ ആർ മുഹമ്മദ് ബഷീർ, മുൻ മംഗലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ഇബ്രാഹിം ചേന്നര, മംഗലം സഹകരണ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ എം അലവിക്കുട്ടി, മുസ്ലിം യൂത്ത് ലീഗ് നേതാവും പഞ്ചായത്തിലെ കരാർ ജീവനക്കാരനുമായിരുന്ന അബു സ്വാലിഹ് കോയ തങ്ങൾ, ലീഗ് പ്രവർത്തകൻ കെ മുഹമ്മദലി എന്നിവരാണ് പിടിയിലായത്.

read also:മലപ്പുറത്ത് വാഹനത്തിൽ നിന്ന് ആനപ്പല്ല് കണ്ടെത്തി

തിരൂർ സിഐ ടി പി ഫർഷദാണ് ഇവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 21നാണ് പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രസിഡന്റിനെതിരെയുള്ള സന്ദേശമെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടുന്ന ഗ്രൂപ്പിൽ സന്ദേശമെത്തിയതോടെയാണ് പ്രസിഡന്റ് ഹാജറ മജീദ് പൊലീസില്‍ പരാതി നൽകിയത്.

Story highlights-whatsapp message against woman ,5 arrest,malappuram,mangalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here