സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 29 പേർക്ക് കൊവിഡ്. മുഖ്യമന്ത്രിയാണ് ഇക്കാര്യം പതിവ് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. ഇതിൽ 21 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഏഴ് പേര് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധയുണ്ടായത്.
കൊല്ലത്ത് ആറ് പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. തൃശൂര് നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം,കണ്ണൂർ ജില്ലകളിൽ മൂന്നും, പത്തനംതിട്ട, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, കാസർഗോഡ് ജില്ലകളിൽ രണ്ട് വീതവും എറണാകുളം പാലക്കാട് മലപ്പുറം ജില്ലകളിൽ ഒന്ന് വീതം പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. കണ്ണൂരിൽ ഒരൾക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് പുതുതായി ആറ് ഹോട്ട്‌സ്‌പോട്ടുകൾ കൂടി ഉൾപ്പെടുത്തി ഇതോടെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 29 ആയി.
Story Highlights- 29 covid cases kerala today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here