ബസ് ചാർജിൽ വർധന; മിനിമം നിരക്ക് കൂട്ടി

bus charge hiked kerala

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 12 രൂപയാക്കി. യാത്രക്കാരുടെ എണ്ണം കുറയ്ക്കുന്നതിനാലാണ് നടപടി.

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ച് കുറവ് യാത്രക്കാരെ മാത്രമേ ഒരു സമയം ബസിൽ യാത്രചെയ്യിക്കാൻ സാധിക്കുകയുള്ളു. ഇതോടെ ബസ് സർവീസുകൾ നഷ്ടത്തിലാകും. ഇതിന് പരിഹാരമായാണ് ബസ് ചാർജ് വർധിപ്പിക്കുന്നത്. വർധന കൊവിഡ് കാലത്ത് മാത്രമായിരിക്കും.

Read Also : പൊതുഗതാഗതത്തിന് അനുമതി; ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം; നിബന്ധനകൾ ഇങ്ങനെ

50% ആളുകളെ മാത്രമേ പൊതുഗതാഗതത്തിൽ അനുവദിക്കുകയുള്ളു. യാത്രക്കാരെ നിന്നുകൊണ്ട് യാത്ര ചെയ്യാൻ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ജില്ലയ്ക്കകത്ത് ഗതാഗതത്തിന് തടസമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അന്തർ ജില്ല പൊതു ഗതാഗാതം ഉണ്ടാകില്ല.

അതേസമയം, സ്വകാര്യ വാഹനങ്ങളിൽ മൂന്ന് പേരെ അനുവദിക്കും. മൂന്ന് പേരും ഒരു കുടുംബത്തിൽപ്പെട്ടവരായിരിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഒരാളെ മാത്രമേ അനുവദിക്കൂ. കുടുംബാംഗമാണെങ്കിൽ മാത്രം പിൻസീറ്റ് യാത്ര അനുവദിക്കും. ഓട്ടോറിക്ഷയിൽ ഡ്രൈവർക്ക് പുറമെ ഒരാളെ മാത്രമേ അനുവദിക്കുകയുള്ളു.

Story Highlights- bus charge hiked kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top