സിനിമാ രംഗം തകർന്ന് തരിപ്പണമായി : നിർമാതാവ് സുരേഷ് കുമാർ

Cinema Sector collapsed says producer suresh kumar

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമാ രംഗം തകർന്ന് തരിപ്പണമായെന്ന് നിർമാതാവ് സുരേഷ് കുമാർ. ട്വന്റിഫോർ സംഘടിപ്പിച്ച ‘കൊവിഡ് കൊമേഴ്‌സ്’ എന്ന പ്രത്യേക വെബിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് മുക്തമാകാതെ സിനിമ തിയറ്ററുകൾ തുറക്കുകയെന്നത് സർക്കാർ പരിഗണനയിലുണ്ടാകില്ല. സർക്കാരിന്റെ ഏറ്റവും അവസാന പിരഗണനയിലുള്ള ഒന്നാണ് സിനിമാ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതെന്ന് നിർമാതാവ് സുരേഷ് പറഞ്ഞു.

കേരളത്തിൽ റിലീസ് ചെയ്യാൻ സാധിക്കുന്ന 26 ഓളം സിനിമകളുടെ അവസാന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 12 ഓളം ചിത്രങ്ങളുടെ അണിയറപ്രവർത്തനങ്ങളടക്കം പൂർത്തിയായിരിക്കുകയാണ്. ഈ ചിത്രങ്ങൾ റിലീസ് ചെയ്യാൻ അനുവദിക്കുന്നത് സിനിമാ രംഗത്തെ പ്രതിസന്ധി മറികടക്കുന്നതിന് ഒരു പരിധി വരെ സഹായിക്കും. സാമൂഹിക അകലം പാലിക്കുന്ന രീതിയിൽ സീറ്റുകൾ ക്രമീകരിച്ച് ഒന്നോ രണ്ടോ ഷോയായി ചുരുക്കി സിനിമകൾ പ്രദർശിപ്പിക്കാനാകുമോ എന്ന് ചിന്തിക്കണം. സർക്കാർ സഹായമുണ്ടായാൽ മാത്രമേ സിനിമാ രംഗം തിരിച്ചുവരികയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : കടകള്‍ അനിശ്ചിതമായി അടഞ്ഞ് കിടക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കും: ടി എസ് പട്ടാഭിരാമന്‍

സംസ്ഥാന വികസനത്തിന് വഴി തേടാനുള്ള മാർഗങ്ങൾക്കായി ഇന്റർനെറ്റ് ചർച്ചയൊരുക്കിയിരുന്നു ട്വന്റിഫോർ. വ്യവസായ പ്രമുഖരും, സാമ്പത്തിക വിദഗ്ധരും, സംരംഭകരും പങ്കെടുത്ത ചർച്ച നയിച്ചത് ആർ ശ്രീകണ്ഠൻ നായരാണ്.

Story Highlights- Cinema Sector collapsed says producer suresh kumar,  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top