കോർപ്പറേറ്റുകൾക്ക് നിർലോഭ സഹായം; പൊതുജനാരോഗ്യത്തിന് ഊന്നൽ നൽകിയില്ല; കേന്ദ്ര പാക്കേജിനെ വിമർശിച്ച് മുഖ്യമന്ത്രി

cm slams center package

കേന്ദ്ര പാക്കേജിനെ വിമർശിച്ച് മുഖ്യമന്ത്രി. സാധാരണക്കാർക്ക് മൊത്തം പാക്കേജിന്റെ 5 % മാത്രമേ നൽകിയുള്ളുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

കോർപ്പറേറ്റുകൾക്ക് നിർലോഭ സഹായം നൽകിയെന്നും പൊതുജനാരോഗ്യത്തിന് ഊന്നൽ നൽകിയ പാക്കേജല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വർഷം കേന്ദ്ര ബജറ്റിൽ നിന്ന് ഈ പാക്കേജിന് വേണ്ട അധികചിലവ് ഒന്നര ലക്ഷം കോടി രൂപയായിരിക്കുമെന്ന് ചില അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആർബിഐ പണനയത്തിന്റെ ഭാഗമായി ബാങ്കുകൾക്ക് ലഭ്യമാക്കിയ തുകയും ഈ ബാങ്കുകൾ കൃഷിക്കാർക്കും ചെറുകിട കച്ചവടക്കാർക്കും നൽകുന്ന തുകയുമാണ് പാക്കേജിന്റെ സിംഹഭാഗവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights- Chief Minister

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top