Advertisement

സാമ്പത്തിക പ്രത്യാഘാതം: വിദഗ്ധ സമിതി പ്രവര്‍ത്തനം തുടങ്ങി

May 18, 2020
Google News 2 minutes Read
covid19 Financial Impact: Expert Panel Started

കൊവിഡ് 19 രോഗം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചുവെന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനായി വിദഗ്ധ സമിതിയുടെ മേല്‍നോട്ടത്തില്‍ സാമ്പത്തികാഘാത സര്‍വ്വേ നടത്തും. ഇതിനായി വിവിധ മേഖലകളിലെ സാമ്പത്തികാഘാതം സംബന്ധിച്ച് ചോദ്യാവലി പ്രസിദ്ധീകരിച്ചു.

സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരില്‍ നിന്ന് അഭിപ്രായം ശേഖരിക്കുന്നത് ലക്ഷ്യമിട്ടാണ് ചോദ്യാവലി പ്രസിദ്ധീകരിച്ചത്. സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതുകാര്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കൂ. വ്യക്തികളുടെ സ്വകാര്യത ലംഘിക്കാതെയാകും ഡാറ്റയുടെ ഉപയോഗം. സാമ്പത്തികാഘാത സര്‍വേയുടെ വിശദാംശങ്ങളും ചോദ്യാവലിയും eis.kerala.gov.in ല്‍ ലഭിക്കും.

ചീഫ് സെക്രട്ടറി ഡോ കെഎം എബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്‌കുമാര്‍ സിംഗ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍ രാമകുമാര്‍ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. കാലിക്കറ്റ് സര്‍വകലാശാലയിലെ സാമ്പത്തിക ശാസത്ര വിഭാഗം മേധാവി ഡോ ഡി ഷയ്ജന്‍ കമ്മറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സര്‍ക്കാരിന് സമര്‍പ്പിക്കും. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്സേഷനില്‍ നിന്നുള്ള ഡോ എന്‍. രാമലിംഗം, ഡോ എല്‍ അനിത കുമാരി എന്നിവരാണ് സമിതിയെ സഹായിക്കുന്ന വിദഗ്ധ റിസോഴ്സ് ഗ്രൂപ്പിലെ അംഗങ്ങള്‍.

 

Story Highlights: covid19 Financial Impact: Expert Panel Started

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here