ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കാനൊരുങ്ങി ഇന്ത്യ

ലഡാക്കിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യ സൈനികശേഷി വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ. ചൈനീസ് സൈന്യവുമായി സംഘർഷം പതിവാകുകയും ഗൽവൻ നദിക്ക് സമീപം ചൈനീസ് സേന ടെന്റുകളടിച്ച് ക്യാമ്പ് ചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലുമാണിത്.

കിഴക്കൻ ലഡാക്കിൽ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള ദെംചോക്കിൽ
ചൈന നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. മാത്രമല്ല, ഈമാസം അഞ്ചിന് പാംഗോങ് തടാകത്തിന് സമീപം ഇരുരാജ്യങ്ങളുടെയും ഇരുനൂറ്റമ്പതോളം സൈനികർ തമ്മിൽ കൈയേറ്റം നടക്കുകയും ചൈനീസ് ഹെലികോപ്റ്ററുകൾ ശ്രമിക്കുകയും ചെയ്തിരുന്നു. സുഖോയ്-30 യുദ്ധവിമാനങ്ങളുപയോഗിച്ചാണ് ഹെലിക്കോപ്റ്ററുകളെ തുരത്തിയത്.

മാത്രമല്ല, അതിർത്തിയിൽ സംഘർഷം പതിവാണെങ്കിലും സാധാരണ നിലയെക്കാളും ഉയർന്ന സാഹചര്യത്തിലാണ് സേനാവിന്യാസം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കരസേനാവൃത്തങ്ങൾ അറിയിച്ചു.

Story highlight: India plans to strengthen troops in Ladakh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top