കരുണ സംഗീത നിശ വിവാദം ; രാഷ്ട്രീയ മുതലെടുപ്പിനുള്ള ചിലരുടെ ഗൂഡാലോചനയായിരുന്നുവെന്ന് ആഷിഖ് അബു

karuna Music night Controversy;   conspiracy of some for political gain Aashiq Abu

കരുണ സംഗീത നിശ വിവാദം രാഷ്ട്രീയ മുതലെടുപ്പിനുള്ള ചിലരുടെ ഗൂഡാലോചനയായിരുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. കരുണ സംഗീത നിശ അന്വേഷണത്തില്‍ ആഷിഖ് അബു അടക്കമുള്ളവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നലെയാണ് പ്രതികരണവുമായി സംവിധായകന്‍ രംഗത്തെത്തിയത്.

സംഗീത നിശയില്‍ 90 ശതമാനം ടിക്കറ്റും സൗജന്യമായി നല്‍കേണ്ടി വന്നിരുന്നു. കാര്യമായ കണക്കുകള്‍ അന്വേഷണ സംഘത്തെ ഏല്‍പ്പിച്ചിരുന്നതായും ആഷിഖ് അബു വ്യക്തമാക്കി. അതേസമയം, കരുണ സംഗീത നിശ കേസില്‍ ക്രൈം ബ്രാഞ്ച് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആഷിഖ് അബു അടക്കമുള്ള സംഘാടകര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

 

Story Highlights: karuna Music night Controversy;   conspiracy of some for political gain Aashiq Abu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top