സാമൂഹിക അകലം പാലിക്കണം; കർശന നിർദേശത്തോടെ സംസ്ഥാനത്ത് ഇന്ന് സ്‌കൂൾ പ്രവേശനം

സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ഇന്ന് തുടങ്ങും. ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ അഡ്മിഷനായി കുട്ടികളെ സ്‌കൂളിൽ കൊണ്ടുവരേണ്ടതില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഓൺലൈൻ അഡ്മിഷനായി തയാറാക്കുന്ന പോർട്ടൽ സംവിധാനം തയാറാകുമ്പോൾ അതു വഴിയും പ്രവേശനം നേടാവുന്നതാണ്.

സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകൾ എത്താൻ പാടുള്ളു. അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷൻ പ്രവർത്തങ്ങൾ നടത്തുവാൻ പാടില്ലെന്നും നിർദേശിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ ഒരിക്കിയിട്ടുള്ളതിനാൽ രക്ഷകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

story highlights- coronavirus, lock down, school admissionനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More