Advertisement

സംസ്ഥാനത്ത് സ്‌കൂൾ പ്രവേശന നടപടികൾ ആരംഭിച്ചു

May 18, 2020
Google News 2 minutes Read
school

സംസ്ഥാനത്ത് സ്‌കൂൾ പ്രവേശനം ആരംഭിച്ചു. പതിവിൽ നിന്ന് വ്യത്യസ്ഥമായി കുട്ടികൾ ഇല്ലാതെ രക്ഷിതാക്കൾ മാത്രമാണ് പ്രവേശന നടപടികൾക്ക് സ്‌കൂളുകളിൽ എത്തിയത്. കൊവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ കൊണ്ടുവരേണ്ടന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശിച്ചിരുന്നു.

read also:സംസ്ഥാനത്ത് സലൂണുകൾക്ക് പ്രവർത്തനാനുമതി

സംസ്ഥാനത്തെ സ്‌കൂളുകളിൽ രാവിലെ മുതൽ തന്നെ പ്രവേശന നടപടികൾ ആരംഭിച്ചു. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്ഥമായി മാതാപിതാക്കൾ മാത്രമാണ് ഇത്തവണ സ്‌കൂളുകളിലേക്ക് എത്തിയത്. ഓൺലൈൻ അഡ്മിഷനായി തയാറാക്കുന്ന പോർട്ടൽ സംവിധാനം തയാറാകുമ്പോൾ അതു വഴിയും പ്രവേശനം നേടാവുന്നതാണ്. അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷൻ പ്രവർത്തങ്ങൾ നടത്തുവാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ ഒരിക്കിയിട്ടുള്ളതിനാൽ രക്ഷകർത്താക്കൾ തിരക്ക് കൂട്ടേണ്ടതില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Story highlights-School admissions process has been started in the state

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here