കൊവിഡ്: കോഴിക്കോട് ജില്ലയില്‍ 5708 പേര്‍ നിരീക്ഷണത്തില്‍; പ്രവാസികള്‍ 566 പേര്‍

covid19:  5708 people under observation Kozhikode 

 

കോഴിക്കോട് ജില്ലയില്‍ ഇന്ന് പുതുതായി ആര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ ഇന്ന് പുതുതായി വന്ന 406 പേര്‍ ഉള്‍പ്പെടെ 5708 പേര്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ 24,159 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് വന്ന 13 പേര്‍ ഉള്‍പ്പെടെ 31 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 15 പേര്‍ ഇന്ന് ആശുപത്രി വിട്ടു.

ജില്ലയില്‍ ഇന്ന് വന്ന 78 പേര്‍ ഉള്‍പ്പെടെ ആകെ 566 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 222 പേര്‍ ജില്ലാ ഭരണകൂടത്തിന്റെ കൊവിഡ് കെയര്‍ സെന്ററുകളിലും 330 പേര്‍ വീടുകളിലുമാണ്. 14 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 74 പേര്‍ ഗര്‍ഭിണികളാണ്.
നിലവില്‍ 11 കോഴിക്കോട് സ്വദേശികളും ഒരു മലപ്പുറം സ്വദേശിയും ഒരു കാസര്‍ഗോഡ് സ്വദേശിയും കൊവിഡ് പോസിറ്റീവായി മെഡിക്കല്‍ കോളേജില്‍ ചികില്‍സ തുടരുന്നത്.

ഇന്ന് 62 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 2958 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2934 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 2891 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 24 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

 

Story Highlights: covid19:  5708 people under observation Kozhikodeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More