സംസ്ഥാനത്ത് യെല്ലോ അലേർട്ട് 6 ജില്ലകളിലായി പരിമിതപ്പെടുത്തി

rain

സംസ്ഥാനത്ത് യെല്ലോ അലേർട്ട് ആറ് ജില്ലകളിലായി പരിമിതപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ മാത്രമേ നിലവിൽ യെല്ലോ അലേർട്ട് ഉള്ളു.

കേരളത്തിൽ ചുഴലിക്കാറ്റ് സ്വാധീനം കുറഞ്ഞു. അംഫന്റെ പ്രഭാവത്തിൽ കേരളത്തിൽ ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. ഇടിമിന്നലോടു കൂടിയ മഴയ്ക്കും ചില നേരങ്ങളിൽ വീശിയടിക്കുന്ന കാറ്റിനുമായിരിക്കും സാധ്യത. പൊതുജനങ്ങൾക്കൊപ്പം മത്സ്യ ബന്ധനത്തിലേർപ്പെട്ടിരിക്കുന്ന മത്സ്യ തൊഴിലാളികൾ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽമത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന സൂപ്പർ ചുഴലിക്കാറ്റായ അംഫൻ വരും മണിക്കൂറുകളിൽ ശക്തി കുറഞ്ഞ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്നത്. മണിക്കൂറിൽ പരമാവധി 230 കിലോമീറ്റർ വരെ വേഗതയിൽ വീശയടിക്കുന്ന കാറ്റാണ് അതിതീവ്ര ചുഴലിക്കാറ്റ്.

read also:അംഫൻ ചുഴലിക്കാറ്റ് ശക്തി കുറയുന്നു; നാളെ വൈകുന്നേരം അതി തീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കും

ഒഡിഷ പരാദീപിൽ നിന്ന് 480 കിലോമീറ്ററും, ബംഗാളിലെ ദിഖയിൽ നിന്ന് 630 കിമും, ബംഗ്ലാദേശിലെ ഖേപുപരയിൽ നിന്ന് 750 കിലോമിറ്ററും അകലെയാണ് നിലവിൽ അംഫൻ ചുഴലിക്കാറ്റിന്റെ സ്ഥാനം.നാളെവൈകുന്നേരത്തോടെ പശ്ചിമ ബംഗാളിലെ ഡിഖയ്ക്കും, ബംഗ്ലാദേശിലെഹട്ടിയ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ തീരം തൊടാനാണ് സാധ്യത. ഒഡിഷ പശ്ചിമ ബംഗാൾ തീരത്ത് മൂന്നാം ഘട്ട ചുഴലിക്കാറ്റ് മുന്നറിയിപ്പായഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.

Story Highlights- Kerala yellow alert in six districtsനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More