Advertisement

നിബന്ധനകൾ പ്രായോഗികമല്ല; സ്വകാര്യ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കില്ലെന്ന് ബസുടമകൾ

May 19, 2020
Google News 1 minute Read
private bus wont resume tomorrow

സ്വകാര്യ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കാനാവില്ലെന്ന് ബസുടമകൾ. നിബന്ധനകൾക്കനുസരിച്ച് ബസ് ഓടിക്കുന്നത് പ്രായോഗികമല്ലെന്നാണ് ബസുടമകളുടെ നിലപാട്. 40 ശതമാനം ആളുകളുമായി സർവീസ് നടത്തുന്നത് ലാഭകരമാവില്ല. ഇരട്ടി ചാർജ് വർധന ആവശ്യപ്പെട്ടിട്ടും 50 ശതമാനം വർധന മാത്രമാണ് സർക്കാർ ഏർപ്പെടുത്തിയതെന്നും ബസുടമകൾ പറഞ്ഞു.

ഡീസൽ നികുതി ഒഴിവാക്കണമെന്ന ആവശ്യവും സർക്കാർ നിരസിച്ചു. വീഡിയോ കോൺഫറസ് വഴി സ്വകാര്യ ബസ് ഉടമകൾ ഇന്ന് യോഗം ചേരും. അതിനു ശേഷം ഇത് സംബന്ധിച്ച് സർക്കാരിനെ പ്രതിഷേധം അറിയിക്കുമെന്നും ബസുടമകൾ അറിയിച്ചു.

Read Also: കെഎസ്ആർടിസി സർവീസ് നാളെ മുതൽ

സംസ്ഥാനത്ത് കെഎസ്ആർടിസി ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ നേരത്തെ അറിയിച്ചിരുന്നു. ജില്ലക്കുള്ളിൽ മാത്രമാവും സർവീസുകൾ നടത്തുക. സ്വകാര്യ ബസ് ഉടമകൾ നിഷേധാത്മക നിലപാട് സ്വീകരിക്കില്ലെന്ന് കരുതുകയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബസുടമകൾ യാഥാർത്ഥ്യ ബോധത്തോടെ പെരുമാറണം. നിയന്ത്രണങ്ങൾ വെച്ചത് ലോക്ക് ഡൗൺ പശ്ചാത്തലത്തിലാണ്. അടിയന്തിര യാത്രകൾ നടത്തേണ്ടവരുണ്ടാവും. വിദ്യാർത്ഥികൾക്ക് പരീക്ഷക്ക് പോകേണ്ടതുണ്ട്. അതൊക്കെ പരിഗണിച്ചാണ് കെഎസ്ആർടിസി ഇപ്പോൾ സർവീസ് ആരംഭിക്കാനൊരുങ്ങുന്നത്. കൂടുതൽ ആളുകൾ കയറാതിരിക്കാൻ പൊലീസ് സഹായം തേടും. ആദ്യത്തെ ചില ദിവസങ്ങൾ കഴിഞ്ഞാൽ ജനങ്ങൾ പുതിയ രീതിയുമായി പൊരുത്തപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ബസുകൾ ഏറെ നാൾ ഓടാതെ കിടന്നതു കൊണ്ട് ചില അറ്റകുറ്റപ്പണികൾക്കും മറ്റും ശേഷം മാത്രമേ അവ നിരത്തിലിറങ്ങൂ. ഈ വിഷയത്തിൽ ബസ് ഉടമകളുമായി ചർച്ച നടത്തില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

Story Highlights: private bus service wont resume tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here