‘ഈ നേപ്പാളി ആരാണ്?’; സുനിൽ ഛേത്രിക്കെതിരെ റേസിസ്റ്റ് കമന്റുമായി ഇൻസ്റ്റഗ്രാം യൂസർ

ഇന്ത്യയുടെ സ്റ്റാർ ഫുട്ബോളർ സുനിൽ ഛേത്രിക്കെതിരെ റേസിസ്റ്റ് കമൻ്റുമായി ഇൻസ്റ്റഗ്രാം യൂസർ. കഴിഞ്ഞ ദിവസം ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയുമായി നടത്തിഒയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെയാണ് യാശർമ.ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം ഐഡി റേസിസ്റ്റ് കമൻ്റ് ടൈപ്പ് ചെയ്തത്. ‘യേ നേപ്പാളി കോൻ ഹേ?’ (ഈ നേപ്പാളി ആരാണ്?) എന്നായിരുന്നു കമൻ്റ്. ഈ കമൻ്റിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്.
Read Also: അച്ഛൻ അന്ന് കൈക്കൂലി നൽകാത്തതിനാൽ എന്നെ ടീമിൽ എടുത്തില്ല; വെളിപ്പെടുത്തലുമായി വിരാട് കോലി
ഇന്ത്യൻ ഫുട്ബോളിലെ അനിഷേധ്യ നാമവും ഏറ്റവുമധികം രാജ്യാന്തര ഗോളുകൾ നേടിയ താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഉൾപ്പെട്ട താരവുമായ സുനിൽ ഛേത്രിയെ നേപ്പാളി എന്ന് വിളിക്കുന്നത് വടക്കു കിഴക്കൻ ജനതയോടുള്ള നമ്മുടെ സമീപനത്തെയാണ് കാണിക്കുന്നതെന്ന് ചിലർ പറയുന്നു. ഛേത്രിയെ അറിയില്ലെങ്കിൽ അത് മനസ്സിലാക്കാം. പക്ഷേ, വടക്കു കിഴക്കൻ ആളുകളെ നേപ്പളി എന്ന് വിളിക്കുന്നത് റേസിസം ആണെന്ന് മറ്റു ചിലർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ യൂസർ തൻ്റെ ഇൻസ്റ്റ ഐഡി നീക്കം ചെയ്തു.
ഛേത്രിയുമായി നടത്തിയ ചാറ്റിനിടെ ഡൽഹി ക്രിക്കറ്റ് അസോസിയേഷനെതിരെ നിർണായക വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി രംഗത്തെത്തിയിരുന്നു. ടീമിൽ ഉൾപ്പെടുത്താൻ അസോസിയേഷൻ ഭാരവാഹികളിൽ ഒരാൾ തൻ്റെ അച്ഛനോട് കൈക്കൂലി ചോദിച്ചു എന്നായിരുന്നു കോലിയുടെ വെളിപ്പെടുത്തൽ. വിരാടിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങൾ ടീമിലെടുക്കൂ, അല്ലാതെ ഞാൻ കൂടുതലായി ഒന്നും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു അച്ഛന്റെ പ്രതികരണം. അത് തന്നെ തകർത്തു കളഞ്ഞെന്നും സ്വന്തം അധ്വാനവും പരിശ്രമവും കൊണ്ട് മാത്രമേ വിജയിക്കാനാകൂ എന്ന് താൻ മനസ്സിലാക്കിയെന്നും വിരാട് പറഞ്ഞു.
India is one of the most racist country.
The Indian football captain is called Nepali can only imagine the plight of North East people here. People not knowing Chhetri is still fine. But society has sort of normalised chinki, Nepali etc towards them.
It’s shameful. pic.twitter.com/m8v14kOrTu— Abhinav kaka (@kabhinav08) May 18, 2020
Story Highlights: racist comment against sunil chhetri
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here