തുറന്ന ട്രക്കിൽ കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കയറ്റി അയച്ച് ഉത്തർ പ്രദേശ്

migrant workers

തുറന്ന ട്രക്കിൽ കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങൾ കയറ്റി അയച്ച് ഉത്തർ പ്രദേശ്. ടാർപൊലിൻ കൊണ്ട് പൊതിഞ്ഞ രീതിയിലാണ് മൃതദേഹങ്ങൾ ഝാർഖണ്ഡിലേക്ക് കയറ്റി അയച്ചത്. ട്രക്കിൽ മൃതദേഹങ്ങൾക്കൊപ്പം മുറിവേറ്റ മറ്റ് തൊഴിലാളികളുമുണ്ടായിരുന്നു.

ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നടപടിയെ ‘മനുഷ്യത്വരഹിതം’ എന്ന് വിശേഷിപ്പിച്ച ഝാർഖണ്ഡ് മുഖ്യമന്ത്രി ഹെർമന്ത് സോരെൻ, ഉത്തർ പ്രദേശ് സർക്കാരിനോട് മാന്യമായ രീതിയിൽ തങ്ങളുടെ തൊഴിലാളികളുടെ മൃതദേഹം ഝാർഖണ്ഡ് അതിർത്തി വരെ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ പ്രയാഗ്രാജിലേക്കുള്ള ഹൈവേയിൽ ട്രക്ക് നിർത്തുകയും മൃതദേഹങ്ങൾ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു.

read also:ജോലി സമയത്തിലെ വർധന; വിവാദ ഉത്തരവ് പിൻവലിച്ച് ഉത്തർപ്രദേശ് സർക്കാർ

ലഖ്‌നൗവിൽ നിന്ന് 200 കിമി അകലെ ഓറയ്യ എന്ന പ്രദേശത്തുണ്ടാ അപകടത്തിൽപ്പെട്ടാണ് ഝാർഖണ്ഡ് സ്വദേശികളായ തൊഴിലാളികൾ മരിച്ചത്. പഞ്ചാബിൽ നിന്നും രാജസ്ഥാനിൽ നിന്നും വന്ന ട്രക്കുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ചയുണ്ടായ ഈ അപകടത്തിൽ 26 പേർ മരിക്കുകയും മുപ്പതിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Story Highlights- UP Sends Dead Bodies With Migrants In Open truck

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top