എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്നയാൾക്ക്

covid test

ഇന്ന് എറണാകുളം ജില്ലയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 18ന് അബുദാബി – കൊച്ചി വിമാനത്തിൽ ജില്ലയിലെത്തിയ ആൾക്കാണ് കൊവിഡ്. ഇയാളെ മെഡിക്കൽ കോളജ് ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 38 വയസുള്ള ആൾക്കാണ് ഇന്ന് രോഗം സ്ഥിരീകരികരിച്ചത്.

തൃശൂർ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച 47 വയസുള്ള ആളും മെയ് 18 ലെ അബുദാബി – കൊച്ചി വിമാനത്തിൽ എത്തിയ ആളാണ്. ഇയാളും മെഡിക്കൽ കോളജ് ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

ഇന്ന് 670 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 638 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 4754 ആയി. ഇതിൽ 84 പേർ ഹൈ റിസ്‌ക് വിഭാഗത്തിലും 4670 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.

read also:മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ഇന്ന് ജില്ലയിൽ നിന്ന് 97 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 92 പരിശോധന ഫലങ്ങളാണ് ഇന്ന് ലഭിച്ചത്. ഇതിൽ രണ്ടെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 124 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.

Story highlights-ernalulam, covid 19



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More