ഡോ. ഷിനു ശ്യാമളനെ പിരിച്ചുവിട്ട സംഭവം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

shinu shyamalan

കൊവിഡ് ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയ വ്യക്തിയുടെ വിശദാംശങ്ങൾ പൊലീസിന് കൈമാറിയ ഡോക്ടർ ഷിനു ശ്യാമളനെ സ്വകാര്യ ആശുപത്രി പിരിച്ചുവിട്ട സംഭവത്തിൽ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തൃശൂർ ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

read also:രാജ്യത്ത് പ്രതിദിന കൊവിഡ് പരിശോധന ഒരു ലക്ഷം പിന്നിട്ടതായി ആരോ​ഗ്യമന്ത്രാലയം

ഡോ. ഷിനു ശ്യാമളനെ പിരിച്ചുവിട്ടതിനെതിരെ പൊതു പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പൊലീസിനും ജില്ലാ മെഡിക്കൽ ഓഫീസർക്കും ഡോക്ടർ വിവരം കൈമാറിയെങ്കിലും രോഗ ബാധിതനാണെന്ന് സംശയിക്കുന്നയാളെ അധികൃതർ കണ്ടെത്തുന്നതിന് മുമ്പ് അയാൾ വിദേശത്തേക്ക് കടന്നതായി പരാതിയിൽ പറയുന്നു. ഡോക്ടർ ഷിനു ശ്യാമളനെ പിരിച്ചുവിട്ട നടപടി വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

Story highlights-dr. shinu shyamalan, human right commission

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top