ഉത്തർപ്രദേശിൽ പിക്കപ് വാൻ ട്രക്കിലിടിച്ച് ആറ് കർഷകർ മരിച്ചു

accident

ഉത്തര്‍പ്രദേശിൽ പിക്കപ് വാന്‍ ട്രക്കിലിടിച്ച് അപകടം. ഇറ്റാവയിലാണ് സംഭവം. പിക്കപ് വാനിലുണ്ടായിരുന്ന ആറ് കർഷകർ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു.

read also: തമിഴ്‌നാട്ടില്‍ മലയാളികള്‍ സഞ്ചരിച്ച മിനി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

പച്ചക്കറികളുമായി ചന്തയിലേക്ക് പിക്കപ് വാനില്‍ പോയ കര്‍ഷകരാണ് അപകടത്തിൽപ്പെട്ടത്. അ‍ഞ്ചു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. പരുക്കേറ്റയാള്‍ക്ക് 50000 രൂപ നല്‍കും.

story highlights- accident, uttarpradesh, farmers killedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More