പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ച് അംഫാൻ ചുഴലിക്കാറ്റ്; 72 മരണം

പശ്ചിമ ബംഗാളിൽ കനത്ത നാശം വിതച്ച് അംഫാൻ ചുഴലിക്കാറ്റ്. 185 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിൽ 72 പേർക്ക് ജീവൻ നഷ്ടമായി. കൊൽക്കത്തയിൽ 15 ഉം നോർത്ത് 24 പർഗാനാസിൽ 18 പേരുമാണ് മരിച്ചത്. ഹൗറയിലും നിരവധി ആളുകൾ മരിച്ചതായാണ് റിപ്പോർട്ടുകൾ.

ചുഴലിക്കാറ്റിൽപ്പെട്ട് നിരവധി വീടുകൾ തകർന്നു. മരങ്ങൾ കൂട്ടത്തോടെ കടപുഴകി വീണതോടെ റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചു. കനത്ത മഴയിൽ കൊൽക്കത്ത വിമാനത്താവളം പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു.

read also: കൊൽക്കത്ത വിമാനത്താവളം വെള്ളത്തിൽ മുങ്ങി

സംസ്ഥാനത്ത് വൻ ദുരന്തം വിതച്ച സാഹചര്യത്തിൽ കൂടുതൽ കേന്ദ്രസഹായം വേണമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോധി സംസ്ഥാനം സന്ദർശിക്കാൻ തയ്യാറാകണമെന്നും മമത പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ രണ്ടര ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

story highlights- west bengal, amphan cyclone, mamta banerjeeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More