വക്കീലായി ജ്യോതിക; ‘പൊന്മകൾ വന്താൽ’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു

ജ്യോതിക കേന്ദ്ര കഥാപാത്രമായെത്തുന്ന ‘പൊന്മകൾ വന്താൽ’ എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്ത് വിട്ടു. ആദ്യമായി തമിഴിൽ നിന്നും ഒടിടി(ഓൺലൈൻ) പ്രദർശനത്തിനെത്തുന്ന ചിത്രം സൂര്യയാണ് നിർമിക്കുന്നത്.  കഴിഞ്ഞദിവസം ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തുവിട്ടിരുന്നു. ജെ.ജെ. ഫ്രഡറിക്ക് ആണ് സംവിധാനം.

ചിത്രത്തിൽ ശക്തമായ ഒരു വക്കീൽ കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്. ഭാഗ്യരാജ്, പ്രതാപ് പോത്തൻ, പാർഥിപൻ, പാണ്ഡിരരാജൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

ഏപ്രിൽ 27-ന് തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ലോക്ഡൗണിനെ തുടർന്ന് പ്രദർശനാവകാശം ആമസോൺ പ്രൈം വിഡിയോ വാങ്ങുകയായിരുന്നു. മെയ് 29നാണ് ചിത്രം റിലീസ് ആകുന്നത്.

Story highlight: Jyothika as lawyer; The trailer of the movie ‘Ponnamkal Vandal’ has been releasedനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More