സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു; ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നു. പലയിടത്തും വ്യാപക കൃഷിനാശമുണ്ട്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. തിരുവനന്തപുരം നഗരത്തിൽ പലഭാഗത്തും
വെള്ളക്കെട്ട് രൂപപ്പെട്ടു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, തൃശൂർ ജില്ലകളിൽ ജാഗ്രതാ നിർദേശമുണ്ട്.

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം നടത്തുന്നവർ ജാഗ്രത പാലിക്കണം. മിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Story highlight: Heavy rains continue in many parts of the state; Widespread farm damageനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More