നടക്കാനിറങ്ങിയപ്പോൾ പരസ്പരം കണ്ടു; ആലിംഗനത്തിലൂടെ സന്തോഷം പങ്കിട്ട് സഹോദരങ്ങളായ നായകൾ

dogs

മോണ്ടിയും റോസിയും കഴിഞ്ഞ ജൂണിലാണ് ജനിച്ചത്. സഹോദരങ്ങളായ ഈ നായ്ക്കുട്ടികൾ രണ്ടിടങ്ങളിലായി ദത്തെടുക്കപ്പെട്ടു. പിന്നീട് ഈ രണ്ട് വീടുകളിലായാണ് ഇരുവരും വളർന്നത്. അങ്ങനെയിരിക്കെ ഇരുവരുടെയും വീട്ടുകാർ നായകളെയും കൊണ്ട് നടക്കാനിറങ്ങി. വഴിയിൽ വച്ച് പരസ്പരം കണ്ട ഇവർ ആലിംഗനത്തിലൂടെ സന്തോഷം പങ്കിട്ടു.

read also:കുഞ്ഞിരാമായണം ഹൊറർ ത്രില്ലർ ആയിരുന്നെങ്കിലോ?; വൈറലായി ട്രെയിലർ വീഡിയോ

ഇംഗ്ലണ്ടിലെ ഓക്ക്‌ലൻഡിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ ട്വിറ്ററിലാണ് വൈറലാകുന്നത്. ലിബ്ബി പിഞ്ചർ എന്ന ട്വിറ്റർ യൂസർ തൻ്റെ പിതാവ് അയച്ച ടെക്സ്റ്റ് മെസേജിൻ്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ഈ ‘റീയൂണിയൻ’ ചിത്രങ്ങൾ പങ്കുവച്ചത്. ‘ഡേവ് അവൻ്റെ പട്ടിയുമായി നടക്കാനിറങ്ങിയതാണ്. അവൻ ഒരു ദമ്പതിമാർക്ക് നേരെ നടക്കുകയായിരുന്നു. അവരോടൊപ്പം ഒരു വെള്ള പട്ടി ഉണ്ടായിരുന്നു. ശരിക്കും ഈ പട്ടികൾ സഹോദരങ്ങളായിരുന്നു. മറ്റ് പട്ടികളെപ്പോലെയല്ല അവർ പെരുമാറിയത്. ഇത് നോക്ക്’- മെസേജിൽ പിതാവ് പറയുന്നു.

വേർപെട്ട് 10 മാസങ്ങൾക്കിപ്പുറവും പരസ്പരം ഓർമ്മിക്കുന്ന ഈ പട്ടികൾ കാഴ്ചക്കാരുടെ മനസ്സ് നിറക്കുകയാണ്.

Story highlights-sibling dogs hugs each other

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top