കോൺഗ്രസ് വക്താവ് സഞ്ജയ് ഝായ്ക്ക് കൊവിഡ്

Congress leader Sanjay Jha tests positive for coronavirus

കോൺഗ്രസ് വക്താവ് സഞ്ജയ് ഝായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണമൊന്നും സഞ്ജയ് ഝാ പ്രകടിപ്പിച്ചിരുന്നില്ല. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 10-12 ദിവസത്തേക്ക് അദ്ദേഹം വീട്ടിൽ തന്നെ ക്വാറന്റീനിലിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ :

‘എനിക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് അടുത്ത 10-12 ദിവസത്തേക്ക് ഞാൻ ഹോം ക്വീറന്റീനിൽ തുടരും. രോഗം പകരാനുള്ള സാധ്യതയെ നിസാരമായി കാണരുത്. നാമെല്ലാവരും പ്രതിസന്ധി ഘട്ടത്തിലാണ്. എല്ലാവരും സൂക്ഷിക്കുക.’

ട്വീറ്റ് വന്നതിന് പിന്നാലെ നിരവധി നേതാക്കൾ സഞ്ജയ് ഝാ എത്രയും വേഗം രോഗമുക്തി നേടട്ടെയെന്ന് ആശംസിച്ച് ട്വീറ്റ് ചെയ്തു.

ഇന്നലെ മാത്രം ഇന്ത്യയിൽ 6088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്നലത്തെ കണക്ക് പ്രകാരം ആകെ രോഗബാധിതരുടെ എണ്ണം 118,447 ആയിരുന്നു.

Story Highlights- Congress leader Sanjay Jha tests positive for coronavirusനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More