Advertisement

പമ്പയിലെ സംരക്ഷണ ഭിത്തി നിര്‍മാണം പുരോഗമിക്കുന്നു

May 23, 2020
Google News 1 minute Read
pamba

പമ്പയിലെ സംരക്ഷണ ഭിത്തി നിര്‍മാണം പുരോഗമിക്കുന്നു. പമ്പ ഇടതുകരയുടെ നടപ്പാതയ്ക്കു താഴെയുള്ള 280 മീറ്റര്‍ 2018 മഹാപ്രളയത്തില്‍ തകര്‍ന്നിരുന്നു. ഈ സ്ഥലത്താണ് ഗാബിയോണ്‍ പ്രൊട്ടക്ഷന്‍ വാളിന്റെ നിര്‍മാണം നടക്കുന്നത്.

3.86 കോടി രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടിലാണ് നിര്‍മാണം. മാര്‍ച്ച് 10ന് ആരംഭിച്ച സംരക്ഷണഭിത്തിയുടെ നിര്‍മാണം 50 ശതമാനത്തിലധികം പൂര്‍ത്തിയായിക്കഴിഞ്ഞു. മെയ് 31 പണി പൂര്‍ത്തിയാക്കുകയായിരുന്നു ആദ്യ ലക്ഷ്യം. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ പണികള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും നിര്‍മാണ പ്രവര്‍ത്തങ്ങള്‍ പുനഃരാരംഭിച്ചിട്ടുണ്ട്.

Read Also:ലൈഫ് മിഷന്‍; ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മുന്നൂറോളം സ്ഥലങ്ങള്‍ കണ്ടെത്തി: മുഖ്യമന്ത്രി

ഔഗസ്റ്റ് മാസത്തിന് മുന്‍പ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാനാണു ലക്ഷ്യമിടുന്നത്. ജലസേചന വകുപ്പാണ് പ്രവര്‍ത്തി ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. പമ്പാനദി തീരസംരക്ഷണമാണ് ഗാബിയോണ്‍ പ്രൊട്ടക്ഷന്‍ വാളിലൂടെ ലക്ഷ്യമിടുന്നത്.

Story highlights: Construction of protective walls in pamba

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here