കൊച്ചിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കൂടുതൽ പേർ പുറത്തിറങ്ങി നടക്കുന്നു :വിജയ് സാഖറേ
കൊച്ചിയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന കൂടുതൽ പേർ പുറത്തിറങ്ങി നടക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ 24 നോട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടന്നാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറേ. ഇത്തരക്കാർക്ക് നിയമത്തിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നുണ്ടോയെന്ന് പരിസരവാസികൾ കൂടി ശ്രദ്ധിക്കണം. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു.
രണ്ടായിരത്തി ഇരുനൂറോളം പേരാണ് കൊച്ചി നഗരത്തിൽ മാത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് ഇവർ. നിരീക്ഷണത്തിൽ കഴിയുന്ന 300 ലേറെ പേർ നിരവധി തവണ വീട് വിട്ട് പുറത്തിറങ്ങിയതായി പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത്തരം ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതായി കൊച്ചി ഡിസിപി ജി. പൂങ്കഴലി പറഞ്ഞു. തുടർച്ചയായി നിയമം ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ ഇന്ന് സർക്കാർ ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ പലരും നാല് ദിവസത്തിനിടെ 15 തവണ വീട് വിട്ട് പുറത്തിറങ്ങിയവരാണെന്ന് ഇന്നലെ ജി. പൂങ്കഴലി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ഇതുവരെ 732 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 216 പേർ ഇപ്പോൾ ചികിത്സയിലാണ്. സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. 84258 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. 83649 പേർ വീടുകളിലും 609 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
Story Highlights- Home quarantine, kochi,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here