Advertisement

കൊവിഡ് രോഗ സാധ്യത കുറയ്ക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന് കഴിയുമെന്ന് ഐസിഎംആർ

May 23, 2020
Google News 2 minutes Read
hydroxy chloroquine

കൊവിഡ് 19 രോഗ ബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന് കഴിയുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ(ഐസിഎംആർ) കണ്ടെത്തൽ. ഇതിന്റെയടിസ്ഥാനത്തിൽ ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്നിന്റെ ഉപയോഗം വിപുലീകരിക്കുന്നതിനുള്ള മാർഗനിർദേശം വെള്ളിയാഴ്ച്ച ഐസിഎംആർ പുറത്തിറക്കി. ഐസിഎംആർ നടത്തിയ മൂന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

ഹൈഡ്രോക്സി ക്ലോറോക്വിൻ ഉപയോഗിക്കാൻ മാർച്ചിൽ തന്നെ ഐസിഎംആർ നിർദേശം നൽകിയിരുന്നുവെങ്കിലും കൊറോണയ്ക്കെതിരേ മരുന്ന് പ്രവർത്തിക്കുന്നു എന്നതിന് ശാസ്ത്രീയ തെളിവുകൾ ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. തുടർന്നായിരുന്നു കൂടുതൽ പഠനം നടത്താൻ ഐസിഎംആർ തീരുമാനിച്ചത്.

ന്യൂഡൽഹിയിലെ മൂന്ന് കേന്ദ്ര സർക്കാർ ആശുപത്രികളിലാണ് ഐസിഎംആർ പഠനം നടത്തിയത്. ഈ പഠനത്തിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുപയോഗിച്ച ആരോഗ്യപ്രവർത്തകരിൽ മരുന്ന് ഉപയോഗിക്കാത്തവരെ അപേക്ഷിച്ച് സാർസ് കോവ് 2 വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവായിരുന്നുവെന്ന് കണ്ടെത്തി.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നടത്തിയ പഠനത്തിലും പ്രതീക്ഷ നൽകുന്ന ഫലമായിരുന്നു. എയിംസിലെ 334 ആരോഗ്യപ്രവർത്തകരിലാണ് പരീക്ഷണം നടത്തിയത്. ഈ പഠന പ്രകാരം ശരാശരി ആറാഴ്ച്ച മരുന്ന് ഉപയോഗിച്ച 248 ആരോഗ്യപ്രവർത്തകർക്ക് മരുന്ന് ഉപയോഗിക്കാത്തവരേക്കാൾ അണുബാധ സാധ്യത കുറവായിരുന്നു.

കൊവിഡ് ബാധ തടയുന്നതിനായി അർദ്ധ സൈനികർ, പൊലീസ് ഉദ്യോഗസ്ഥർ, കൊവിഡ് ഇതര ആശുപത്രികളിലും ബ്ലോക്കുകളിലും ജോലി ചെയ്യുന്ന മെഡിക്കൽ ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രതിരോധ ചികിത്സയുടെ ഭാഗമായി മരുന്ന് നൽകാനും നിർദേശിക്കുന്നുണ്ട്.

read also:രാജ്യത്തെ കൊവിഡ് കേസുകൾ 120,000ലേക്ക്; ഡൽഹിയിലെ ദേശീയ ഹരിത ട്രൈബ്യുണൽ സമുച്ചയം അടച്ചുപൂട്ടി

എട്ടാഴ്ച്ചയായിരിക്കും മരുന്നിന്റെ ഡോസേജ് കാലാവധി. ഈ കാലാവധി കഴിഞ്ഞ് നരുന്ന് നൽകാമെങ്കിലും കനത്ത നിരീക്ഷണത്തിലേ അതിന് മുതിരാവൂ എന്നാണ് ഐസിഎംആർ നിർദേശം. വയറുവേദന, മനംപുരട്ടൽ, ഹൃദയസംബന്ധമായ ചെറിയ വ്യതിയാനങ്ങൾ എന്നിവയാണ് മരുന്നിന്റെ പാർശ്വഫലങ്ങളായി പറയുന്നത്. എന്നാൽ, ഇവയെല്ലാം ചെറിയ അളവിലെ രേഖപ്പെടുത്തിയിട്ടുള്ളൂ. കൂടുതൽ പാർശ്വഫലങ്ങൾ കാണിക്കുകയാണെങ്കിൽ മരുന്ന് ഉപയോഗം ഉടൻ നിർത്തേണ്ടതാണെന്നും ഐസിഎംആർ നിർദേശത്തിൽ പറയുന്നുണ്ട്.

Story highlights-ICMR , hydroxy chloroquine drug that can reduce the risk of covid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here