ബോളിവുഡ് നടൻ കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടൻ കിരൺ കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. മെയ് പതിനാലിനാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. നിലവിൽ വീട്ടിൽ ക്വാറന്റീനിൽ കഴിയുകയാണ് താരം

ചില ആരോ​ഗ്യ പരിശോധനകൾക്കായി നടൻ ആശുപത്രിയിൽ പോയിരുന്നു. ആശുപത്രിയിൽ കൊവിഡ് പരിശോധന നിർബന്ധമായിരുന്നുവെന്ന് കിരൺ കുമാർ പറഞ്ഞു. തുടർന്ന് പരിശോധനയ്ക്ക് വിധേയനായി. പിന്നാലെ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തനിക്ക് കൊവിഡിന്റേതായ യാതൊരു ലക്ഷണങ്ങളുമുണ്ടായിരുന്നില്ലെന്നും നടൻ പറയുന്നു.

നിലവിൽ താൻ വീട്ടുകാരുമായി അകലം പാലിച്ചാണ് കഴിയുന്നത്. കുടുംബം താമസ സ്ഥലത്തിന്റെ രണ്ടാം നിലയിലും താൻ മൂന്നാം നിലയിലുമാണ് കഴിയുന്നത്. തിങ്കളാഴ്ച രണ്ടാംഘട്ട പരിശോധന നടക്കുമെന്നും നിലനിൽ സുഖമായി ഇരിക്കുന്നുവെന്നും കിരൺ കുമാർ പറഞ്ഞു.

ഇ​ൻ​സ്പെ​ക്ട​ർ ബ​ൽ​റാം എന്ന ചിത്രത്തിലെ പ്രതിനായക വേഷത്തിലൂടെ മലയാളത്തിലും അഭിനയിച്ച താരമാണ് കിരണ്‍ കുമാർ. നൂറ്റമ്പതോളം ബോളിവുഡ് ചി​ത്ര​ങ്ങ​ളിലും ടെലിവിഷന്‍ സീരിയലുകളും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

story highlights- coronavirus, kiran kumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top