ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിസന്ധിയില്‍

driving school

ലോക്ക്ഡൗണ്‍ ഇളവുകള്‍ വന്നെങ്കിലും പ്രതിസന്ധിയില്‍ തുടരുകയാണ് സംസ്ഥാനത്തെ ഡ്രൈവിംഗ് സ്‌കൂളുകള്‍. പതിനായിരക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗമാണ് രണ്ട് മാസത്തിലേറെയായി അടഞ്ഞു കിടക്കുന്നത്. സ്ഥാപനങ്ങള്‍ സുരക്ഷമാനദണ്ഡങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ ഇളവ് നല്‍ണമെന്നാണ് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ ആവശ്യം.

കഴിഞ്ഞ എഴുപത് ദിവസമായി ഈ മേഖലയിലുള്ളവര്‍ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ ദുരിതത്തിലാണ്. പതിനായിരത്തോളം സ്ഥാപനങ്ങളിലായി മുപ്പതിനായിരത്തോളം ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സ്ഥാപനങ്ങളിലെ വാഹനങ്ങളും ഉപകരണങ്ങളുമെല്ലാം മാസങ്ങളായി ഉപയോഗിക്കാത്തതിനാല്‍ നശിച്ചു കൊണ്ടിരിക്കുകയാണ്. പല സ്ഥാപനങ്ങള്‍ക്കും വാടക ഉള്‍പ്പടെ നല്‍കേണ്ട അവസ്ഥയുണ്ട്. ഇത്തരത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നു സ്ഥാപന ഉടമകള്‍ പറയുന്നു.

പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ലോക്ക്ഡൗണ്‍ ഇളവുകളില്‍ ഡ്രൈവിംഗ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം. സാമൂഹ്യ അകലം പാലിച്ചു പരിശീലനം നടത്താനും ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്താനും സര്‍ക്കാരിന് നിവേദനം നല്‍കി ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കായി കാത്തിരിക്കുകയാണിവര്‍.

Story Highlights: Driving school owners in crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top